ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി: നോട്ട് നിരോധനത്തില്‍ ഭൂകമ്പമുണ്ടാക്കാന്‍ രാഹുല്‍
രാജ്യത്ത് നോട്ട് നിരോധിച്ച സര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദില്ലി : രാജ്യത്ത് നോട്ട് നിരോധിച്ച സര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ ഭൂകമ്പം തന്നെ ഉണ്ടാകുമെന്ന് രാഹുല്‍ പറയുന്നു.
അറുപത് വര്‍ഷമായി അഴിമതികളുടെ പ്രഭവകേന്ദ്രമായിരുന്നവരാണ് ഭൂകമ്പത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. നോട്ട് നിരോധന ത്തിനു പിന്നാലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളം തുടര്‍ച്ചയായി സ്തംഭിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ രംഗത്തെത്തിയത്.

നോട്ട് നിരോധനത്തില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. സംസാരിക്കാന്‍ അവസരം തന്നാല്‍ അഴിമതി പുറത്തു കൊണ്ടു വരുമെന്നും രാഹുല്‍ വ്യക്തമാക്കി. ലോകം മുഴുവന്‍ നടന്ന് സംസാരിക്കുന്ന മോദി പാര്‍ലമെന്റില്‍ എത്താന്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.
സാധാരണക്കാരുടെ അവസ്ഥയെ കുറിച്ച് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നോട്ട് നിരോധനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നു കാട്ടുമെന്നും രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം മോദിയുടെ മണ്ടന്‍ തീരുമാനമാണെന്നും രാഹുല്‍ പരിഹസിച്ചു.












Click it and Unblock the Notifications