കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ ഓടിക്കൊണ്ടിരിക്കെ യൂബര്‍ ഡ്രൈവറുടെ സ്വയംഭോഗം: അവസ്ഥ വിവരിച്ച് യുവതി, യാത്ര തുടര്‍ന്നത് ഇങ്ങനെ

ഹൈദരാബാദ് എയര്‍പോര്‍ട്ടിലേയ്ക്ക് പോകുന്നതിനായി യുവതി വിളിച്ച ക്യാബിലാണ് സംഭവം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: യാത്രക്കിടെ യൂബര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്ത സംഭവത്തെക്കുറിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈദരാബാദ് എയര്‍പോര്‍ട്ടിലേയ്ക്ക് പോകുന്നതിനായി യുവതി വിളിച്ച ക്യാബിലാണ് സംഭവം. യാത്രയ്ക്കിടെ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കിയ യുവതി അതിന് ശേഷം യാതൊരു സങ്കോചവുമില്ലാതെ തന്നെ അഭിമുഖീകരിച്ചുവെന്നും യുവതി പോസ്റ്റില്‍ പറയുന്നു. ഒക്ടോബര്‍ 19ന് വൈകിട്ടാണ് ഫേസ്ബുക്കില്‍ യുവതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പുതിയ 500, 2000 രൂപ നോട്ടുകള്‍: അതീവസുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു! കള്ളനോട്ടിറക്കിക്കളിച്ച് മാഫിയപുതിയ 500, 2000 രൂപ നോട്ടുകള്‍: അതീവസുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു! കള്ളനോട്ടിറക്കിക്കളിച്ച് മാഫിയ

സംഭവത്തോടെ യൂബര്‍ ആപ്പില്‍ നിന്ന് ക്യാബ് ഡ്രൈവറെ വിലക്കിയിട്ടുണ്ടെന്ന് വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് യൂബറില്‍ ഇടമില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. യൂബര്‍ ഇന്ത്യയ്ക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യുവതി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 ക്യാബ് ഡ്രൈവറുടെ പെരുമാറ്റം

ക്യാബ് ഡ്രൈവറുടെ പെരുമാറ്റം

ഹൈദരാബാദ് നഗരം പരിചയമില്ലാതെയെത്തിയ യുവതിയാണ് ഹൈദരാബാദ് വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനായി യൂബര്‍ ക്യാബ് ബുക്ക് ചെയ്തത്. ദില്ലിലിയേക്ക് പോകുന്നതിന് വേണ്ടിയായിരുന്നു ഹൈദരാബാദ് വിമാനത്താവളത്തിലേയ്ക്ക് സഞ്ചരിച്ചതെന്നും യൂബര്‍ ഡ്രൈവറില്‍ നിന്ന് മോശം സമീപനം ഏറ്റുവാങ്ങേണ്ടിവന്ന യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു.

 കാറിന്‍റെ വേഗത കുറച്ചു

കാറിന്‍റെ വേഗത കുറച്ചു

ഹൈദരാബാദിലെ ഔട്ടര്‍ റിംഗ് സര്‍ക്കിളിലെത്തിയപ്പോള്‍ ഡ്രൈവര്‍ വാഹനത്തിന്‍റെ വേഗത കുറച്ചുവെന്നും മുമ്പിലത്തെ ഗ്ലാസ് വഴി പുറകിലേയ്ക്ക് നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നും യുവതി പോസ്റ്റില്‍ പറയുന്നു. ഒരുമാസം മുമ്പ് മാത്രം ഉണ്ടാക്കിയിട്ടുള്ള ഡ്രൈവറുടെ പ്രൊഫൈലിന്‍റെ സ്ക്രീന്‍ ഷോട്ടും യുവതി പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

 ‌ പ്രതിഷേധിച്ചിട്ടും

‌ പ്രതിഷേധിച്ചിട്ടും

യൂബര്‍ ഡ്രൈവറുടെ ചെയ്തിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യുവതി ബഹളം വെച്ചുവെങ്കിലും ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തയ്യാറായില്ലെന്നും യുവതി പോസ്റ്റില്‍ പറയുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിനുപോലും തയ്യാറായില്ലെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഫോട്ടോ എടുത്ത് പോലീസിന് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മാത്രമാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായത്.

 മറ്റൊരു ക്യാബില്‍

മറ്റൊരു ക്യാബില്‍

ഡ്രൈവറുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച യുവതി ക്യാബില്‍ നിന്നിറങ്ങി മറ്റൊരു ക്യാബ് ബുക്ക് ചെയ്ത ശേഷം മാത്രമാണ് യാത്ര തുടര്‍ന്നതെന്നും യുവതി പോസ്റ്റില്‍ കുറിയ്ക്കുന്നു. എന്നാല്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെങ്കിലും പരിചയമില്ലാത്ത നഗരത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് സംബന്ധിച്ച് തനിയ്ക്ക് ഭയമുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.

 #metoo ക്യാമ്പെയിന്‍

#metoo ക്യാമ്പെയിന്‍


ലൈംഗികാതിക്രമത്തിനെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ #metoo ഹാഷ് ടാഗില്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ വിവരിക്കുന്ന സംഭവം വൈറലായിക്കഴിഞ്ഞ സാഹചര്യത്തിലാണ് യുവതിയ്ക്ക് ക്യാബ് ഡ്രൈവറില്‍ നിന്ന് ഈ അനുഭവം നേരിടേണ്ടിവന്നത്.

English summary
That is how a woman began a Facebook post recounting her experience during an Uber cab ride in Hyderabad. In the post, published today afternoon, the woman recalled the fear she was ravaged by and the helplessness she felt as the driver "blankly looked at (her), without an ounce of guilt on his face" after the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X