കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര മുഖ്യമന്ത്രിക്ക് വിധിച്ചത് മരണം, ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍; മ്യാന്‍മറില്‍ ഗൂഢാലോചന

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിന്റെ രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഭരണത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ബിജെപി മികച്ച വിജയം നേടിയതും സര്‍ക്കാര്‍ രൂപീകരിച്ചതും. യുവനേതാവ് ബിപ്ലബ് കുമാര്‍ ദേബിനെയാണ് ബിജെപി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിപദവി ഏല്‍പ്പിച്ചത്. പിന്നീട് അദ്ദേഹം തുടര്‍ച്ചയായി പ്രസ്താവനാ വിവാദങ്ങളില്‍ പെട്ടിരുന്നെങ്കിലും ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് ത്രിപുരയില്‍ നിന്ന് വരുന്നത്.

ബിപ്ലബിനെ വധിക്കാന്‍ ഒരു സംഘം നീക്കം നടത്തുന്നു. ഗൂഢാലോചന നടന്നത് അയല്‍രാജ്യമായ മ്യാന്‍മറിലാണ്. കേന്ദ്രസര്‍ക്കാരിന് രഹസ്യവിവരം ലഭിച്ചു. അവര്‍ ത്രിപുര സര്‍ക്കാരിന് വിവരം കൈമാറി. വിശദാംശങ്ങള്‍ ഇങ്ങനെ...

മ്യാന്‍മറിലെ സംഘം

മ്യാന്‍മറിലെ സംഘം

മ്യാന്‍മര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘങ്ങളാണ് ത്രിപുര മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് രഹസ്യവിവരം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനത്തിന് വിവരം കൈമാറിയത്. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്താണ് കാരണം

എന്താണ് കാരണം

ബിജെപി നേതാക്കള്‍ ത്രിപുരയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രത്തന്‍ ചക്രവര്‍ത്തിയാണ് വിവരം പരസ്യപ്പെടുത്തിയത്. എന്താണ് മുഖ്യമന്ത്രിയെ വധിക്കാന്‍ മാഫിയകള്‍ ശ്രമിക്കാനുള്ള കാരണമവും അദ്ദേഹം വിവരിച്ചു.

സര്‍ക്കാര്‍ നടപടി

സര്‍ക്കാര്‍ നടപടി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് മാഫിയകള്‍ക്ക് വന്‍ ശൃംഖലയുണ്ട്. ബിപ്ലബ് അധികാരത്തിലെത്തിയ ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഒട്ടേറെ മയക്കുമരുന്നുകള്‍ കണ്ടെടുത്തു. വ്യാപക റെയ്ഡ് നടത്തി. 150 ഓളം പേരെ അറസ്റ്റ് ചെയ്തു.

സിപിഎം ചെയ്തത്

സിപിഎം ചെയ്തത്

മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നടപടികളാണ് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ മാഫിയാ സംഘങ്ങള്‍ ശ്രമിക്കാന്‍ കാരണമത്രെ. കേന്ദ്രസര്‍ക്കാരിനോട് അനിയോജ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രത്തന്‍ ചക്രവര്‍ത്തി പറയുന്നു. സിപിഎമ്മിന്റെ ഭരണകാലത്ത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വേണ്ട ഒത്താശ ചെയ്തതാണ് അവര്‍ വളരാന്‍ കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗോവയില്‍ അട്ടിമറി സാധ്യത; ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്, വിശ്വാസവോട്ട്‌ഗോവയില്‍ അട്ടിമറി സാധ്യത; ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്, വിശ്വാസവോട്ട്‌

English summary
Myanmar based drug kingpins threaten to kill Tripura CM Biplab Deb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X