മ്യാൻമറിലേക്ക് രക്ഷാപ്രവർത്തനത്തിനായി 80 അംഗ എൻഡിആർഫ് സംഘത്തെ ഇന്ത്യ അയക്കും
ഡൽഹി: ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച മ്യാൻമറിന് രക്ഷാപ്രവർത്തനത്തിനും തിരിച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സംഘത്തെ ശനിയാഴ്ച ഇന്ത്യയിൽ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. " 80 എൻ ഡി ആർ എഫ് ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ മ്യാൻമറിലേക്ക് അയയ്ക്കുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ സംഘം എത്തുമെന്ന് പ്രതീക്ഷിക്കുന്നു, " ഒരു കമാൻഡൻ്റ് റാങ്ക് ഓഫീസർ അവരെ നയിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഭൂകമ്പം തകർത്ത മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ ഉൾപ്പെടെ 15 ടൺ അവശ്യവസ്തുക്കൾ ഇന്ത്യ മ്യാന്മറിലെത്തിച്ചു. മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലും വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിരുന്നു. മ്യാൻമറിൽ 1002 പേർ കാെല്ലപ്പെട്ടതായാണ് വിവരം.

ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനം ഹിമൻഡൺ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് മ്യാൻമറിലേക്ക് പോയിരുന്നു. ദുരിതാശ്വാസ സാമഗ്രികളിൽ ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി ടു ഈറ്റ് ഭക്ഷണം. വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. 2015-ലെ നേപ്പാൾ ഭൂകമ്പത്തിലും 2023- ലെ തുർക്കി ഭൂകമ്പത്തിലും ഇന്ത്യ മുമ്പ് രണ്ട് തവണ എൻ ഡി ആർ എഫിനെ വിദേശത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications