മ്യാൻമർ, തായ്‍ലന്റ് ഭൂചലനം; സഹായവുമായി ഇന്ത്യ, 15 ടൺ സാധനങ്ങൾ അയക്കും
ന്യൂഡൽഹി: ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച മ്യാൻമറിന് സഹായവുമായി ഇന്ത്യ. ശനിയാഴ്ച 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ സൈനിക ന ഗതാഗത വിമാനത്തിൽ ഇന്ത്യ അയക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനം ഹിമൻഡൺ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് മ്യാൻമറിലേക്ക് ഉടൻ പുറപ്പെടുമെന്നുമാണ് അറിയിപ്പ്. ദരിതാശ്വാസ സാമഗ്രികളിൽ ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി ടു ഈറ്റ് ഭക്ഷണം. വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
മ്യാൻമറിലും അയൽ രാജ്യമായ തായ്ലൻഡിലും വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങളും പാലങ്ങളും ഉൾപ്പെടെ തകർന്നിരുന്നു. മ്യാൻമറിൽ കുറഞ്ഞത് 144 പേർ കാെല്ലപ്പെട്ടു. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. തായ്ലൻജ് തലസ്ഥാനത്ത് നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 10 പേർ മരിച്ചു. 144 പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പത്തിൽ മ്യാൻമറിന് സഹായം നൽകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ അബിസംബോധന ചെയ്ത പ്രസിഡന്റ് മ്യാൻമറിനെ വീണ്ടെടുക്കാൻ യു എസ് ഏജൻസികൾ സഹായം നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സഹായിക്കും എന്ന് പറഞ്ഞു. നേരത്തെ ഭൂകമ്പം അനുഭവിച്ച തായ്ലൻഡിലേക്കും പുനരുദ്ധാരണത്തിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നതിനായി ടീമുകളെ അയച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, മധ്യ മ്യാൻമറിലെ സാഗിംഗ് നഗരത്തിന്റെ വടക്ക് പടിഞ്ഞാറായി 7. 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുടർന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തായ്ലൻഡിലെ തലസ്ഥാന നഗരമായ ബാങ്കോക്കിന് സമീപവും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിൽ 144 പേർ മരിക്കുകയും 732 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മ്യാൻമാർ നേതാവും ജുണ്ട മേധാവിയുമായി മിൻ ഓങ് ഹ്ലയിംഗ് സ്ഥിരീകരിച്ചു. എന്നിരുന്നാലും ഭൂകമ്പത്തിന്റെ മാരകമായ പ്രത്യാഘാതങ്ങളിൽ നിന്ന് രാജ്യം കരകയറുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ ഈ സംഖ്യകൾ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാജ്യത്തെയോ ഏതെങ്കിലും സംഘടനെയെയോ ആരെയെങ്കിലും വന്ന് സഹായിക്കാൻ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11.56 ഓടെ റിക്ടർ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.












Click it and Unblock the Notifications