ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് മ്യാന്മറില് കടന്നത് അങ്ങനെയല്ല,... ഇങ്ങനെ
ദില്ലി: മ്യാന്മര് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് തീവ്രവാദികളെ വധിച്ച സംഭവത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളേറെയാണ്. 100 പേരെ കൊന്നു എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 20 പേരെ കൊന്നുവെന്ന് സൈന്യം... 50 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.
ഇന്ത്യന്‍ വ്യോമസേന ഹെലി കോപ്റ്ററുകളില്‍ സ്പെഷ്യല്‍ ഫോഴ്സ് സൈനികരെ മ്യാന്മറില് എത്തിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന് ആളില്ലാ വിമാനങ്ങളും സഹായമെത്തിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെയൊന്നും അല്ല കാര്യങ്ങള്‍ നടന്നത്. അത് ഇങ്ങനെയാണത്രെ....

ഹെലികോപ്റ്ററോ
ഹെലി കോപ്റ്ററില്‍ ആണ് ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് സൈനികരെ മ്യാന്മര് അതിര്‍ത്തിയില്‍ എത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററുകളില്‍ എത്തിയിട്ടും തീവ്രവാദികള്‍ വിവരം അറിഞ്ഞില്ലേ...?

ഹെലി കോപ്റ്ററിലല്ല
ഹെലികോപ്റ്ററിലല്ല സൈനികര്‍ തീവ്രവാദി ക്യാമ്പിനടുത്തെത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ തന്നെ പറയുന്നു. അങ്ങനെയായിരുന്നെങ്കില്‍ തീവ്രവാദികള്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുമായിരുന്നു.

കാടുകേറി
അതിര്‍ത്തിയ്ക്ക് മുമ്പ് തന്നെ സൈനികരെ ഹെലികോപ്റ്ററില്‍ നിലത്തിറക്കിയിരു്നു. തുടര്‍ന്ന് അതിസാഹസികമായ ട്രക്കിംഗിന് ശേഷമാണ് തീവ്രവാദികളുടെ ക്യാമ്പില്‍ സൈന്യം എത്തിയത്.

ഇഴഞ്ഞ് നീങ്ങി
തീവ്രവാദി ക്യാമ്പിനടുത്തേക്ക് ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് അംഗങ്ങള്‍ ഇഴഞ്ഞുകൊണ്ടാണത്രെ നീങ്ങിയത്. അല്ലെങ്കില്‍ തീവ്രവാദികള്‍ ആക്രമണം തിരിച്ചറിഞ്ഞേനെ.

എത്ര പേര്
20 മുതല്‍ 25 പേര് ആയിരുന്നു ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര സ്പെഷ്യല്‍ ഫോഴ്സ്
ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മികച്ച സ്പെഷ്യല്‍ ഫോഴ്സുകളില്‍ ഒന്നായ പാര സ്പെഷ്യല്‍ ഫോഴ്സ് ആണ് മ്യാന്മറില് ആക്രമണം നടത്തിയത്.

എത്ര മരണം
100 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഗതി അങ്ങനെയല്ലത്രെ.

സൈന്യം പറയുന്നത്
സൈന്യം പറയുന്നത് 20 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന്.

പേരില്ലാ ഓപ്പറേഷന്
സാധാരണ ഗതിയില്‍ ഇത്തരം ഓപ്പറേഷനുകള്‍ക്ക് എന്തെങ്കിലും പേര് കൊടുക്കാറുണ്ട്. എന്നാല്‍ മ്യാന്മറില് നടത്തിയ ആക്രമണത്തിന് പ്രത്യേക പേരൊന്നും നല്‍കിയിരുന്നില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications