കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് മ്യാന്‍മറില്‍ കടന്നത് അങ്ങനെയല്ല,... ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് തീവ്രവാദികളെ വധിച്ച സംഭവത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളേറെയാണ്. 100 പേരെ കൊന്നു എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 20 പേരെ കൊന്നുവെന്ന് സൈന്യം... 50 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.

ഇന്ത്യന്‍ വ്യോമസേന ഹെലി കോപ്റ്ററുകളില്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികരെ മ്യാന്‍മറില്‍ എത്തിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന് ആളില്ലാ വിമാനങ്ങളും സഹായമെത്തിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെയൊന്നും അല്ല കാര്യങ്ങള്‍ നടന്നത്. അത് ഇങ്ങനെയാണത്രെ....

ഹെലികോപ്റ്ററോ

ഹെലികോപ്റ്ററോ

ഹെലി കോപ്റ്ററില്‍ ആണ് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികരെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററുകളില്‍ എത്തിയിട്ടും തീവ്രവാദികള്‍ വിവരം അറിഞ്ഞില്ലേ...?

ഹെലി കോപ്റ്ററിലല്ല

ഹെലി കോപ്റ്ററിലല്ല

ഹെലികോപ്റ്ററിലല്ല സൈനികര്‍ തീവ്രവാദി ക്യാമ്പിനടുത്തെത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ തന്നെ പറയുന്നു. അങ്ങനെയായിരുന്നെങ്കില്‍ തീവ്രവാദികള്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുമായിരുന്നു.

കാടുകേറി

കാടുകേറി

അതിര്‍ത്തിയ്ക്ക് മുമ്പ് തന്നെ സൈനികരെ ഹെലികോപ്റ്ററില്‍ നിലത്തിറക്കിയിരു്‌നു. തുടര്‍ന്ന് അതിസാഹസികമായ ട്രക്കിംഗിന് ശേഷമാണ് തീവ്രവാദികളുടെ ക്യാമ്പില്‍ സൈന്യം എത്തിയത്.

 ഇഴഞ്ഞ് നീങ്ങി

ഇഴഞ്ഞ് നീങ്ങി

തീവ്രവാദി ക്യാമ്പിനടുത്തേക്ക് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ ഇഴഞ്ഞുകൊണ്ടാണത്രെ നീങ്ങിയത്. അല്ലെങ്കില്‍ തീവ്രവാദികള്‍ ആക്രമണം തിരിച്ചറിഞ്ഞേനെ.

എത്ര പേര്‍

എത്ര പേര്‍

20 മുതല്‍ 25 പേര്‍ ആയിരുന്നു ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര സ്‌പെഷ്യല്‍ ഫോഴ്‌സ്

പാര സ്‌പെഷ്യല്‍ ഫോഴ്‌സ്

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ ഫോഴ്സുകളില്‍ ഒന്നായ പാര സ്‌പെഷ്യല്‍ ഫോഴ്‌സ് ആണ് മ്യാന്‍മറില്‍ ആക്രമണം നടത്തിയത്.

എത്ര മരണം

എത്ര മരണം

100 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഗതി അങ്ങനെയല്ലത്രെ.

സൈന്യം പറയുന്നത്

സൈന്യം പറയുന്നത്

സൈന്യം പറയുന്നത് 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന്.

പേരില്ലാ ഓപ്പറേഷന്‍

പേരില്ലാ ഓപ്പറേഷന്‍

സാധാരണ ഗതിയില്‍ ഇത്തരം ഓപ്പറേഷനുകള്‍ക്ക് എന്തെങ്കിലും പേര് കൊടുക്കാറുണ്ട്. എന്നാല്‍ മ്യാന്‍മറില്‍ നടത്തിയ ആക്രമണത്തിന് പ്രത്യേക പേരൊന്നും നല്‍കിയിരുന്നില്ല.

English summary
"There was no heli-drop. It was a one-night, ground operation. We couldn't have carried out a heli-drop because that would have alerted the militants." - Army source said to Times of India. The SF troops were moved close to the border in advance by helicopters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X