• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുരിതം അവസാനിക്കാതെ റോഹിങ്ക്യകൾ! മ്യാൻമാറിൽ സംഘര്‍ഷം രൂക്ഷം; കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക്

 • By Ankitha
cmsvideo
  Muslim Youths Denied Job At Gujarat | Oneindia Malayalam

  റങ്കൂണ്‍: റോഹിങ്ക്യകൾക്കെതിരെയുള്ള സംഘർഷം രൂക്ഷമാകുന്നു. മ്യാൻമാറിൽ നിന്ന് അയിരകണക്കിന് അമുസ്ലീങ്ങളെയാണ് നാടുകടുത്തത്. ഇതുവരെ നാലയിരത്തോളം ജനങ്ങളെ ഒഴിപ്പിച്ചെന്ന് സർക്കാർ അറിയിച്ചു. കൂടാതെ അയിരകണക്കിന് റോഹ്യങ്ക്യൻ മുസ്ലീങ്ങളും മേഖലയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. മ്യാൻമാറിൽ സുരക്ഷ ഉദ്യോഗസ്ഥരും റോഹിങ്ക്യൻ വിമത പോരാളികളും തമ്മിൽ സംഘർഷം തുടരുകയാണ്. ദിനംപ്രതി സ്ഥലത്തെ നില വഷളായിക്കൊണ്ടിരിക്കുകയാണ്.

  ഓണത്തിനു റെയിൽവേയുടെ വക ഇരുട്ടടി; ടിക്കറ്റിന് ഇരട്ടി ചാർജ്

  മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ വംശീയ ആക്രമങ്ങൾ നടക്കുന്നുവെന്നുള്ള യുഎൻ കണ്ടെത്തിയിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ബാലാത്സംഗവും കൂട്ടക്കൊലയും നടത്തിയെന്നായിരുന്നു യുഎന്നിന്റെ വാദം. എന്നാൽ ഇത് സർക്കാർ പാടെ തള്ളിക്കളഞ്ഞിരുന്നു

  അമുസ്ലീങ്ങളെ ഒഴിപ്പിക്കുന്നു

  അമുസ്ലീങ്ങളെ ഒഴിപ്പിക്കുന്നു

  മ്യാൻമാറിൽ സുരക്ഷസേനയും റോഹിങ്ക്യകളും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ഇതെ തുടർന്ന് നാലായിരത്തോളം അമുസ്ലീങ്ങളെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനമായ റാഖെയിൽ നിന്ന് ഒഴിപ്പിച്ചു. കൂടാതെ ആയിരത്തോളം റോഹിങ്ക്യൻ മുസ്ലീങ്ങൾ ബംഗ്ലാദേശ് അതിർത്തിയിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.

  വൻ സുരക്ഷയൊരുക്കി ബംഗ്ലാദേശ്

  വൻ സുരക്ഷയൊരുക്കി ബംഗ്ലാദേശ്

  എന്നാൽ അതിർത്തിയിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ തയ്യറല്ലെന്ന നിലപാടാണ് ബംഗ്ലദേശ് സർക്കാരിന്റേത്. അതുകൊണ്ട് തന്നെ രാജ്യത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

  റോഹിങ്ക്യൾക്കെതിരെയുള്ള ആക്രണം

  റോഹിങ്ക്യൾക്കെതിരെയുള്ള ആക്രണം

  മ്യാൻമാറിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനത്ത് 9 പോലീസുകാരെ കൊലപ്പെടുത്തിയെന്ന് അരോപിച്ചാണ് സൈന്യം റോഹിങ്ക്യകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ബംഗ്ലാദേശിലെ അതിർത്തി ബോഡർ ഗാർഡ് പോസ്റ്റിന് സമീപത്താണ് 9 പോലീസുകാർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന നടന്ന സൈനിക നടപടിയിൽ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു

  റഖെ കേന്ദ്രീകരിച്ച് സംഘർഷം

  റഖെ കേന്ദ്രീകരിച്ച് സംഘർഷം

  മ്യാൻമാർ റഖെയിലെ മോങ്ഡൗൺ നഗരം കേന്ദ്രീകരിച്ചാണ് കൂടുതൽ സംഘർഷങ്ങൾ നടക്കുന്നത്.

  മരണ സംഖ്യ ഉയരുന്നു

  മരണ സംഖ്യ ഉയരുന്നു

  മ്യാൻമാർ സുരക്ഷസേനയും റേഹിങ്ക്യ ജനങ്ങഴുമായി നടക്കുന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. ഇതിൽ 12 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

  ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ

  ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ

  മ്യാൻമാറിലെ റോഹിങ്ക്യൻ ജനങ്ങൾക്കെതിരെ വംശീയ അക്രമങ്ങൾ നടക്കുന്നുവെന്ന് യുഎൻ കണ്ടെത്തിയിരുന്നു. പ്രദേശത്ത് ജനങ്ങളും സുരക്ഷസേനയും തമ്മിലുള്ള ഏറ്റമുട്ടൽ രൂക്ഷമായപ്പോഴാണ് പ്രശ്നത്തിൽ യുഎൻ ഇടപെട്ടത്. ഇതിനെ തുടർന്ന് മൂന്നംഗ സംഘം മ്യാൻമാർ സന്ദർശിക്കുകയും സർക്കാരിനെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

  വിമര്‍ശനവുമായി പോപ്പ്

  വിമര്‍ശനവുമായി പോപ്പ്

  റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വേട്ടയാടുന്ന മ്യാന്‍മാര്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിമര്‍ശനവുമായി പോപ്പ് രംഗത്തെത്തിയിരുന്നു. റോഹിങ്ക്യന്‍ ജനതക്കെതിരായ ഉപദ്രവം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയിലായിരുന്നു റോഹിങ്ക്യന്‍ ജനതക്ക് പിന്തുണ തേടിയത് റോഹിങ്ക്യന്‍ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് സ്വന്തം ആചാരങ്ങളും മുസ്ലീം മതവിശ്വാസവും പിന്തുടര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്. വര്‍ഷങ്ങളായി അവര്‍ പീഡനമനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും പോപ്പ് പറഞ്ഞിരുന്നു.

  English summary
  Members of the Muslim Rohingya minority escaped to the border with Bangladesh but Bangladeshi border guards are turning them back.Fighting erupted when Rohingya fighters attacked 30 police stations on Friday and clashes continued on Saturday.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more