കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യം ആരേയും കൊന്നിട്ടില്ലെന്ന് മ്യാന്‍മര്‍... അപ്പോള്‍!!!

Google Oneindia Malayalam News

യാങ്കൂണ്‍: ഇന്ത്യ ഇപ്പോള്‍ അഭിമാനത്തിന്റെ പരകോടിയിലാണ്. തങ്ങളുടെ സൈനികരെ വധിച്ച ഭീകരവാദികളെ മറ്റൊരു രാജ്യത്ത് കടന്ന് ചെന്ന് ഇല്ലായ്മ ചെയ്‌തെന്ന അഭിമാനത്തില്‍. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ മ്യാന്‍മറിന്റെ പ്രതികരണം പുറത്ത് വരുന്നത്.

തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ കടന്ന് ഇന്ത്യന്‍ സൈന്യം ഒരു തീവ്രവാദിയെ പോലും കൊന്നിട്ടില്ലെന്നാണ് മ്യാന്‍മറിന്റെ ഔദ്യോഗിക വിശദീകരണം. അപ്പോള്‍ ഈ ദിവസങ്ങളില്‍ ഇന്ത്യ പറഞ്ഞതെല്ലാം കളവായിരുന്നോ...?

Indian Army

മ്യാന്‍മര്‍ രാഷ്ട്രപതി ഓഫീസിന്റെ ഡയറക്ടറായ സോ ടേ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മ്യാന്‍മര്‍ സൈന്യം നല്‍കുന്ന വിവരം അനുസരിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്ത് വച്ചാണ് ഇന്ത്യന്‍ സൈന്യം തീവ്രവാദികളെ നേരിട്ടതെന്നും അദ്ദേഹം പറയുന്നു.

അയല്‍രാജ്യത്തെ ആക്രമിക്കുന്ന ഒരു വിദേശിയേയും മ്യാന്‍മര്‍ അംഗീകരിയ്ക്കില്ലെന്ന് കടുത്ത ഭാഷയില്‍ ആണ് സോ ടേ വിമര്‍ശനം ഉന്നയിച്ചിരിയ്ക്കുന്നത്. ഇത് ഇന്ത്യന്‍ അവകാശവാദങ്ങളോടുള്ള വിയോജിപ്പായാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസമാണ് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്തിരുന് നാഗ തീവ്രവാദികളെ ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ആക്രമിച്ചത്. ദൗത്യത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

English summary
Days after a historic mission by Indian Army, Myanmar now took a U-turn. Official statement from Myanmar refused to accept all media reports and claimed that India did not kill any militants inside its territory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X