കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങൾ തള്ളി സർക്കാർ ; മ്യാൻമാർ സർക്കാർ ജനങ്ങൾക്ക് വേണ്ടി, വംശീയ അതിക്രമം നടന്നിട്ടില്ല

മ്യാൻമാറിലെ സൈനിക നടപടിയെ തുടർന്ന് ഒരു മാസത്തിനിടെ നാലു ലക്ഷത്തിലധികം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

  • By Ankitha
Google Oneindia Malayalam News

റാഖ: മ്യാൻമാറിൽ റോഹിങ്ക്യൻ അഭയാർഥികളുടെ ദുരിതം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു .എന്നിട്ടും ദുരന്തം ഒന്നിനു പിറകെ ഒന്നായി റോഹിങ്ക്യൻ ജനങ്ങളെ പിന്തുടരുകയാണ്. മ്യാൻമാറിലെ സൈനിക നടപടിയെ തുടർന്ന് ഒരു മാസത്തിനിടെ നാലു ലക്ഷത്തിലധികം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

ഫ്രിഡ്ജിനുള്ളിൽ ശവ ശരീരങ്ങൾ; ഭരണികളിൽ ഉപ്പിലിട്ട ശരീരാവശിഷ്ടങ്ങൾ; ഫോണിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾഫ്രിഡ്ജിനുള്ളിൽ ശവ ശരീരങ്ങൾ; ഭരണികളിൽ ഉപ്പിലിട്ട ശരീരാവശിഷ്ടങ്ങൾ; ഫോണിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ

mynmar

മ്യാൻമാറിനും നേരെ ലോക രാഷ്ട്രങ്ങൾ എല്ലാം കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ മ്യാൻമാർ സർക്കാർ നിഷേധിച്ചിട്ടുണ്ട്. രാജ്യത്ത് വംശീയ ഉൻമൂലനമോ കൂട്ടകൊലയോ നടക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സഭയിൽ യുഎൻ സ്ഥാനപതി ഹോ ഡു സ്വാൻ അറിയിച്ചിട്ടുണ്ട്.

 മ്യാൻമാറിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നില്ല

മ്യാൻമാറിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നില്ല

റോഹിങ്ക്യൻ ജനങ്ങളുടെ കാര്യത്തിൽ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യുഎന്നിൽ മ്യാൻമാർ പ്രതിനിധി . സ്വതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയാണ് സർക്കാർ പരിശ്രമിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

 സർക്കാരിന്റെ ഉത്തരവാദിത്തം നിർവഹിക്കും

സർക്കാരിന്റെ ഉത്തരവാദിത്തം നിർവഹിക്കും

തീവ്രവാദത്തിനെതിരെ പോരാടുകയും നിഷ്കളങ്കരായ ജനങ്ങളെ സംരക്ഷിക്കുകയുമാണ് സർക്കാരിന്റെ ഉത്തരവാദിത്തം. അതു സർക്കാർ ചെയ്യുന്നുണ്ട്. വംശീയമായ തുടച്ചു നീക്കലിനേയും കൂട്ടക്കൊലയെയും പ്രതിരോധിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നു മ്യാൻമാർ യുഎൻ പ്രതിനിധി പറഞ്ഞു.

പലായനം തെറ്റിധാരണ മൂലം

പലായനം തെറ്റിധാരണ മൂലം

തെറ്റിധാരണമൂലമാണ് മ്യാൻമാറിൽ നിന്ന് ജനങ്ങൾ മറ്റു സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. നിരവധി കരണങ്ങളാൽ ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നുണ്ട്. ഇതുമൂലവുമാണ് സ്ത്രീകളും കുട്ടികളും പലായനം ചെയ്യുന്നത്.

അർകൻ റോഹിങ്ക്യൻ സൽവേഷൻ ആർമി

അർകൻ റോഹിങ്ക്യൻ സൽവേഷൻ ആർമി

മ്യാൻമർ സുരക്ഷാസേനയോട് ഏറ്റുമുട്ടാൻ പുരുഷന്മാരെ അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എ.ആർ.എസ്​.എ)യിൽ അംഗമാക്കുന്നുണ്ടായിരുന്നു. രാജ്യത്തെ ഇല്ലാതാക്കാൻ തീവ്രസ്വഭാവമുള്ള ഒരു വിഭാഗം ശ്രമിക്കുകയാണെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.

അഭയം നൽകി ബംഗ്ലാദേശ്

അഭയം നൽകി ബംഗ്ലാദേശ്

സൈനിക ആക്രമണത്തെ തുടർന്ന് മ്യാൻമാറിൽ നിന്ന് പലായനെ ചെയ്ത ജനങ്ങൾക്ക് ബംഗ്ലാദേശ് അഭയം നൽകുകയായിരുന്നു. മൂന്ന് ലക്ഷത്തോളം അഭയാർഥികളാണ് ഇപ്പോൾ ബംഗ്ലാദേശിലുള്ളത്. എന്നാൽ ബംഗ്ലദേശിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്.

 അഭയാർഥി ക്യാമ്പിൽ ദുരിതം

അഭയാർഥി ക്യാമ്പിൽ ദുരിതം

ഏറെ ദുരിതം നിറഞ്ഞതാണ് ബംഗ്ലാദേശിലം അഭയാർഥി ക്യാമ്പ്. നിരവധിപേരാണ് ദിനം പ്രതി ക്യാമ്പിലെത്തുന്നത്. ക്യാമ്പുകളിൽ പാർക്കുന്നവർക്ക് ആവശ്യത്തിനുള്ള ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല.

English summary
Myanmar’s United Nations ambassador insisted on Monday that there is no “ethnic cleansing” or genocide taking place against Muslims and objected “in the strongest terms” to countries that used those words to describe the situation in Rakhine State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X