കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ' എന്ന ആശയവുമായി കേന്ദ്ര സര്‍ക്കാര്‍

  • By Athul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സംസ്‌കാരത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി. അതിലേക്കായി പുതുമയുള്ള ആശയങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് നരേന്ദ്ര മോദി വിലയേറിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31ന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്. വിവിദ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സാംസ്‌കാരികമായ അന്തരം കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

MYGOV

ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയിലേക്ക് നല്‍കാവുന്നതാണ്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പദ്ധതിയുടെ ഘടനയും മറ്റും തീരുമാനിക്കുന്നത്.

താഴെ പറയുന്ന രീതിയിലാകും ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

1. ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എന്തെല്ലാം ചെയ്യാന്‍ കഴിയും

2. സര്‍ക്കാരിനും സ്വകാര്യ മേഖലയ്ക്കും എങ്ങനെയെല്ലാം ഈ പദ്ധതിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാവും

3. പുതിയ ആശയവിനിമയ സംവിധാനമായ സോഷ്യല്‍ മീഡിയയെ എങ്ങനെ പദ്ധതിക്കായി ഫലപ്രദമായി വിനിയോഗിക്കാനാകും

4. ജനങ്ങളെ എങ്ങനെ ഈ പദ്ധതിയില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ കഴിയും

എന്നിങ്ങനെ മികച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കാലപം സമ്മാനം ലഭിക്കുക.

ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനത്തിന് 75,000 രൂപയും മൂന്നാം സമ്മാനത്തിന് 50,000 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

English summary
To promote India's culture, MyGov launched 'EK Bharat Shreshtha Bharat' contest. To involve more participants in its novel initiative, it has announced that winners will get attractive cash prizes and a certificate by Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X