Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ രോഗികളുടെ നഗ്ന വീഡിയോ എടുത്ത് ഡോക്ടര്‍; കൈയ്യോടെ പിടികൂടി, ഫോണ്‍ പരിശോധിച്ചപ്പോള്‍...

ചെന്നൈ: വനിതാ രോഗികളുടെ നഗ്ന വീഡിയോ എടുക്കുന്നത് പതിവാക്കിയ ഡോക്ടര്‍ പിടിയില്‍. തമിഴ്‌നാട്ടിലെ മൈലാപൂരിലാണ് ഡോക്ടര്‍മാരുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികില്‍സക്കെത്തിയ സ്ത്രീയെ വസ്ത്രമഴിച്ച് പരിശോധിക്കണമെന്ന്് ആവശ്യപ്പെടുകയായിരുന്നു ഡോക്ടര്‍ ശിവഗുരുനാഥന്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് ഇയാളുടെ പെരുമാറ്റം. പക്ഷേ രോഗിയുടെ ഭര്‍ത്താവ് ഡോക്ടറെ കയ്യോടെ പിടികൂടുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് എത്തി. പിന്നീടുണ്ടായ സംഭവമാണ് അതിനേക്കാള്‍ ഗൗരവം...

നെഞ്ചുവേദനയെ തുടര്‍ന്ന്

നെഞ്ചുവേദനയെ തുടര്‍ന്ന്

നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്ത്രീയും ഭര്‍ത്താവും ഡോക്ടര്‍ ശിവഗുരുനാഥന്റെ അടുത്തെത്തിയത്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനോട് പുറത്തിരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഡോക്ടര്‍ അറിയാതെ അകത്തെ കാര്യങ്ങള്‍ നിരീക്ഷിച്ചു.

സംശയം തോന്നാന്‍ കാരണം

സംശയം തോന്നാന്‍ കാരണം

ഭര്‍ത്താവ് പുറത്തേക്ക് കടന്ന ഉടനെ ഡോക്ടര്‍ വേഗമെത്തി വാതില്‍ അടച്ചു. ഇതാണ് ഭര്‍ത്താവിന് സംശയം തോന്നാന്‍ കാരണം. ജനാലിലൂടെ ഭര്‍ത്താവ് ഭാര്യയെ ചികില്‍സിക്കുന്നത് നോക്കി. കാരണം ഭാര്യക്ക് അത്രയ്ക്കും നെഞ്ചുവേദനയുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു.

അകത്ത് നടന്നത്

അകത്ത് നടന്നത്

എന്താണ് ഭാര്യക്ക് സംഭവിച്ചതെന്ന് അറിയാനാണ് താന്‍ ഡോക്ടറുടെ ചികില്‍സ ജനലിലൂടെ നോക്കിയത്. ഈ സമയം ഭാര്യയോടെ വസ്ത്രമഴിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഭാര്യ വസ്ത്രം അഴിക്കുന്ന വേളയില്‍ ഡോക്ടര്‍ രംഗം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് ഭര്‍ത്താവ് ജനലിലൂടെ കണ്ടത്.

 കയ്യോടെ പിടികൂടി

കയ്യോടെ പിടികൂടി

ഡോക്ടര്‍ മൊബൈലില്‍ പകര്‍ത്തുന്നത് ഭാര്യ അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഒന്നും നോക്കിയില്ല. താന്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി. ഡോക്ടറെ കയ്യോടെ പിടികൂടിയെന്നും ഭര്‍ത്താവ് പറഞ്ഞു.

പോലീസ് എത്തി

പോലീസ് എത്തി

ബഹളമായതോടെ ആളുകള്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി പരിശോധിക്കുമ്പോഴേക്കും ഡോക്ടര്‍ മെമ്മറി കാര്‍ഡ് നശിപ്പിച്ചിരുന്നു. എന്നാല്‍ പോലീസിന് സംശയം ബാക്കിയായി. അവര്‍ ക്ലിനിക്കില്‍ വിശദമായ പരിശോധന നടത്തി. അപ്പോഴാണ് മറ്റൊരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

30 ലധികം നഗ്ന വീഡിയോ

30 ലധികം നഗ്ന വീഡിയോ

ഈ ഫോണില്‍ 30 ലധികം സ്ത്രീകളുടെ നഗ്ന വീഡിയോകളുണ്ടായിരുന്നു. രോഗികളായി എത്തുന്ന സ്ത്രീകളുടെ വസ്ത്രം അഴിപ്പിക്കലും ദൃശ്യം പകര്‍ത്തലും ഇയാള്‍ പതിവാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൈലാപൂരിലെ നോര്‍ത്ത് സുബ്രഹ്മണ്യന്‍ റോഡിലാണ് ഡോക്ടര്‍ ശിവഗുരുനാഥന്റെ ക്ലിനിക്ക്.

പ്രതി കുറ്റം സമ്മതിച്ചു

പ്രതി കുറ്റം സമ്മതിച്ചു

ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നേരത്തെയും ഇത്തരം വീഡിയോകള്‍ പകര്‍ത്തിയിരുന്നുവെന്ന് ഡോക്ടര്‍ സമ്മതിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

64കാരന്‍ ഡോക്ടര്‍

64കാരന്‍ ഡോക്ടര്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇപ്പോള്‍ ഇയാള്‍ പുഴല്‍ ജയിലിലാണ്. ശിവഗുരുനാഥന് 64 വയസായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ നഗ്ന വീഡിയോകള്‍ വില്‍പ്പന നടത്തിയിരുന്നോ, മറ്റെവിടെയെങ്കിലും മെമ്മറി കാര്‍ഡുകള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+