കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോടിലെ ദുരൂഹതകള്‍... ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍!!!

Google Oneindia Malayalam News

ദില്ലി:പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ അവസാനിയ്ക്കുന്നില്ല. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയ്ക്ക് മുന്നിലുള്ളത് ദുരൂഹതകള്‍ നിറഞ്ഞ ഒട്ടനവധി സംശയങ്ങളാണ്.

പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് ചാരപ്പണിയ്ക്ക് മുമ്പ് ്‌രു ഉദ്യോഗസ്ഥനെ പിടികൂടിയിട്ടുണ്ട്. ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍ രഞ്ജിത്ത് സൈനിത താവണം സന്ദര്‍ശിച്ചിട്ടുണ്ട്.

ഇതിലും അപ്പുറം മറ്റൊരു ഞെട്ടിയ്ക്കുന്ന വിവരം കൂടിയുണ്ട്. ഭട്ടിന്‍ഡ് വ്യോമ താവളത്തിലെ ഉദ്യോഗസ്ഥന്റെ തിരോധാനമാണത്.

ചാരപ്പണി

ചാരപ്പണി

പത്താന്‍കോട് ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് കൃത്യമായ വിവര ശേഖരണം നടത്തിയിരുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. എവിടെ നിന്നാണ് അവര്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്? ചാരന്‍മാര്‍ നമുക്കിടയില്‍ തന്നെ ഉണ്ടോ?

പിടികൂടിയ ചാരന്‍

പിടികൂടിയ ചാരന്‍

പത്താന്‍കോട് വ്യോമ സേമാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന സുനില്‍ ഭട്ടിയെ ചാരപ്പണിയ്ക്ക് പിടികൂടുന്നത് 2014 ഓഗസ്റ്റിലാണ്. ഐഎസ്‌ഐ ബന്ധത്തിന്റെ പേരിലായിരുന്നു ഇത്.

സുനില്‍ രക്ഷപ്പെട്ടോ?

സുനില്‍ രക്ഷപ്പെട്ടോ?

സുനില്‍ ഭട്ടിയെ അന്ന് പിടികൂടിയിരുന്നെങ്കിലും കൂടുതല്ി# നടപടികള്‍ ഉണ്ടായില്ല. പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിയ്ക്കുകയായിരുന്നു.

മലയാളിയായ രഞ്ജിത്ത്

മലയാളിയായ രഞ്ജിത്ത്

അടുത്തിടെ പിടിയിലായ മലയാളിയായ വ്യോമ സേനാ ഉദ്യോഗസ്ഥന്‍ രഞ്ജിത്തും അടുത്തിടെ പത്താന്‍കോട് സന്ദര്‍ശിച്ചിരുന്നു. വ്യോമസേനയെ കുറിുച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ആളാണ് രഞ്ജിത്ത്. പത്താന്‍കോടിനെ കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുനdva

മറ്റൊരു സുനില്‍

മറ്റൊരു സുനില്‍

ഭട്ടിന്‍ഡ വ്യോമ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുനില്‍ സിങ്. കഴിഞ്ഞ വര്‍ഷം പാകിസ്താനിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര പോയതാണ്ഇദ്ദേഹവും കുടുംബവും. ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവും ഇല്ല.

എവിടെ പോയി

എവിടെ പോയി

സുനില്‍ സിങ് പാക്ചാരനാണോ എന്നാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.

ഗുരുദാസ്പുര്‍ എസ്പി

ഗുരുദാസ്പുര്‍ എസ്പി

ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ എന്‍ഐഎ വീണ്ടും ചോദ്യംചെയ്യും. സല്‍വീന്ദറിന്റെ മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യം ഉണ്ട്.

നുണപരിശോധന

നുണപരിശോധന

ഗുര്‍ദാസ്പുര്‍ എസ്പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാണ് ഇപ്പോള്‍ എന്‍ഐഎയുടെ തീരുമാനം.

മറ്റൊരു ജീവനക്കാരന്‍

മറ്റൊരു ജീവനക്കാരന്‍

തീവ്രവാദികള്‍ക്ക് ഫ്‌ലഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന് കരുതുന്ന മറ്റൊരു ജീവനക്കാരനും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

സംശയങ്ങള്‍ ബാക്കി

സംശയങ്ങള്‍ ബാക്കി

വ്യോമസേനാ കേന്ദ്രത്തിനുള്ളില്‍ നിന്നുളള സഹായങ്ങള്‍ മാറ്റി വച്ചാല്‍ പോലും നിര്‍ണായകമായ മറ്റ് ചല ചോദ്യങ്ങളും ഉണ്ട്. ഇത്രയധികം ആയുധങ്ങളുമായി എങ്ങനെയാണ് അവര്‍ അതിര്‍ത്തി കടന്ന് എത്തിയത്?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Mysteries behind Pathankot Attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X