ദുരൂഹതകള്‍ക്ക് അവസാനം; നടന്‍ വിവേകിന്റെ മരണകാരണം കൊവിഡ് വാക്‌സിനല്ല
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മരണപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്‌സിനുമായി അദ്ദേഹത്തിന്റെ മരണത്തിന് യാതൊരു ബന്ധമില്ലെന്നും അറിയിച്ചു.

വിവേകിന്റെ മരണം വാക്‌സിനെടുത്തതിനെ തുടര്‍ന്നതാണെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഴപുരം സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹര്‍ജി നല്‍കിയ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കൊവിഡ് വാക്‌സിനെടുത്തതിനെ തുടര്‍ന്നാണ് വിവേക് മരണപ്പെട്ടതെന്ന പ്രചരണം ശക്തമാകുമ്പോള്‍ അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഏപ്രില്‍ മാസമായിരുന്നു വിവേക് അന്തരിച്ചത്. ഷൂട്ടിംഗ് സെറ്റില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചെന്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 200ല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച വിവേകിന് അഞ്ച് തവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത് അവാര്‍ഡ് ലഭിച്ചിരുന്നു. കണ്ടുപരിചിതമായ തമാശകളില്‍ നിന്നും വ്യത്യസ്തമായി സമൂഹിക വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു വിവേകിന്റെ തമാശ. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
1987ല്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. 1990കളില്‍ ഹിറ്റ് സിനിമകളോടെ വിവേകിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. റണ്‍, ധൂള്‍, ബോയ്സ്, സാമി, ആദി, പേരഴഗന്‍, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.












Click it and Unblock the Notifications