Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി മുറിക്കുന്ന പ്രേതം വീണ്ടും!!ഇത്തവണ പഞ്ചാബില്‍!!

ചണ്ഡീഗണ്ഡ്: ഗോസ്റ്റ് ബാര്‍ബര്‍ വീണ്ടും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ദില്ലിക്കും ഹരിയാനക്കും രാജസ്ഥാനും ശേഷം ഇത്തവണ പഞ്ചാബിലാണ് മുടി മുറിക്കുന്ന ഗോസ്റ്റ് ബാര്‍ബര്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിലെ ചണ്ഡു ഗ്രാമത്തിലുള്ള മീനാ റാണി എന്ന സ്ത്രീക്കാണ് അസാധാരണമായ ഈ അനുഭവമുണ്ടായത്.

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ തന്റെ പിന്നിയിട്ടിരുന്ന മുടി മുറിച്ച രീതിയില്‍ കാണപ്പെട്ടുവെന്നാണ് മീനാ റാണി പോലീസിനോട് പറഞ്ഞത്. താന്‍ ഒറ്റക്കാണ് മുറിയില്‍ കിടന്നുറങ്ങിയതെന്നും കുടുംബാംഗങ്ങളെല്ലാവരും മറ്റു മുറികളിലായിരുന്നുവെന്നുമാണ് മീനാ റാണി അറിയിച്ചത്. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന് മുഖം കഴുകാനായി ചെന്നപ്പോള്‍ നീലത്ത് പിന്നിയിട്ടിരുന്ന മുടി മുറിച്ച രീതിയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ghost-in-night

ദില്ലിയില്‍ ഉറങ്ങിക്കിടന്ന 14 കാരിയുടെ മുടി മുറിച്ചത് സഹോദരന്‍മാരാണെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി പിറ്റേന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുറിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്ന അസാധാരണ സംഭവം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ ദുരൂഹതയായിത്തന്നെ തുടരുകയാണ്. ദില്ലിയിലെ സംഭവത്തിനു പിന്നിലെ കാരണം വെളിപ്പെട്ടെങ്കിലും മറ്റു കേസുകളില്‍ ഇതു വരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+