'നിഗൂഢ വിദേശി, ഭർത്താവും അമ്മായിഅമ്മയും കൊല്ലപ്പെട്ടു, എത്ര സൗകര്യപ്രദം'; സോണിയക്കെതിരെ കങ്കണ, കേസ്

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരെയുളള പരാമര്‍ശത്തില്‍ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് എതിരെ കേസെടുത്ത് ഹിമാചല്‍ പ്രദേശ് പോലീസ്. ഇന്ദിരാ ഗാന്ധിയുടേത് അടക്കമുളള ഗാന്ധി കുടുംബങ്ങളിലെ മരണങ്ങളില്‍ സോണിയാ ഗാന്ധിയെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലാണ് കങ്കണ റണാവത്തിന്റെ പ്രതികരണം. നിഗൂഢയായ വിദേശി എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സോണിയാ ഗാന്ധിയെ കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ബിലോഗിംഗ്- എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയാണ് കങ്കണ റണാവത്ത് വിവാദ പ്രതികരണവുമായി രംഗത്ത് വന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നുളള ഒരു സ്വകാര്യ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോ പരാമര്‍ശിച്ചാണ് കങ്കണ റണാവത്തിന്റെ പോസ്റ്റ്.

വീഡിയോയില്‍ ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, മനേക ഗാന്ധി എന്നിവര്‍ക്കൊപ്പം കുട്ടികളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കാണാം. 1981ല്‍ അമേഠിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ചിത്രീകരിച്ചതാണ് വീഡിയോ. ഇന്ദിരാ ഗാന്ധിയും മറ്റുളളവരും ഭക്ഷണം കഴിക്കുന്നതും അതിനിടെ രാജീവ് ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുളള ഫോണ്‍ കോള്‍ വരുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

Sonia

ഇന്ദിരാ ഗാന്ധിയുടെ പിന്‍ഗാമിയെന്ന് കരുതപ്പെട്ട ഇളയ മകന്‍ സഞ്ജയ് ഗാന്ധി 1980ലെ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും മത്സരിക്കുന്നതും. 1982ല്‍ ഇന്ദിരാ ഗാന്ധിയുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് സഞ്ജയ് ഗാന്ധിയുടെ വിധവയായ മനേക ഗാന്ധി വീട് വിട്ടിറങ്ങി. 1984 ഒക്ടോബറില്‍ ഇന്ദിരാ ഗാന്ധിയും 1991 മെയില്‍ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടു.

കങ്കണ റണാവത്തിന്റെ കുറിപ്പ് ഇങ്ങനെ: ''വീഡിയോയുടെ അവസാനം എല്ലാവരും പോയപ്പോള്‍ മനേക മുറിവേറ്റ കുഞ്ഞ് ആശ്വാസം തേടുന്നത് പോലെ ഒരു നോട്ടമോ ചിരിയോ തന്റെ നേര്‍ക്ക് പ്രതീക്ഷിച്ച് ഇന്ദിരാ ഗാന്ധിയുടെ നേര്‍ക്ക് നോക്കുന്നത് കാണാം. എന്നാല്‍ ഒന്നുമുണ്ടായില്ല തണുത്ത പ്രതികരണം അല്ലാതെ. പതുക്കെ അവള്‍ അപ്രത്യക്ഷയായി. അവിടെ ഉണ്ട് എന്നാല്‍ ഇല്ല എന്നത് പോലെ. ഹൃദയഭേദകം!

ഇടത് നിന്ന് അടുത്ത നേതാവും ബിജെപിയിലേക്ക്? മുൻ എംപി ബിജെപിയിലേക്കെന്ന് സൂചന, ചർച്ചകൾ സജീവം
ഇടത് നിന്ന് അടുത്ത നേതാവും ബിജെപിയിലേക്ക്? മുൻ എംപി ബിജെപിയിലേക്കെന്ന് സൂചന, ചർച്ചകൾ സജീവം

മറുവശത്ത് എല്ലാവരും ഒരു നിഗൂഢയായ വിദേശിയുടെ വിരലില്‍ തൂങ്ങി നടക്കുന്നു. വിദേശത്തെ കഫേയില്‍ വെച്ച് മൂത്ത മകന്‍ രാജീവ് ഗാന്ധി അവരെ കണ്ട് മുട്ടിയത് മുതല്‍ അവര്‍ വേര്‍പിരിയാന്‍ വയ്യാത്തവരായി. ഇന്ദിരാ ഗാന്ധി പരിശീലിപ്പിച്ചെടുത്ത ഇളയമകന്‍ സഞ്ജയ് ഗാന്ധി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു. അദ്ദേഹത്തിന്റെ വിധവ മനേക ഗാന്ധി അവ്യക്ത കാരണങ്ങളാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു. തൊട്ട് പിന്നാലെ അമ്മായി അമ്മയും ഭര്‍ത്താവും ഒന്നിന് പിറകെ ഒന്നായി കൊല്ലപ്പെടുന്നു. നിഗൂഢ വിദേശിയായ സോണിയാ ഗാന്ധിയെ സര്‍ക്കാരിന്റെ തലപ്പത്ത് ഇരുത്തിക്കൊണ്ട്! എത്ര സൗകര്യപ്രദം!''

ഷിംല സ്വദേശിയായ റിട്ട. ക്യാപ്റ്റന്‍ അതുല്‍ ശര്‍മയാണ് കങ്കണയ്ക്ക് എതിരെ പരാതി നല്‍കിയത്. ബിഎന്‍എസ് 196(1)(ബി), 353(2) 356(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേരളത്തിലും കങ്കണയ്‌ക്കെതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കെഎസ്യു നേതാവ് സിവി വിമല്‍ ആണ് സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma