കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസോവിന്റെ ചിത്രം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍, ഭൂമിക്ക് ഭീഷണിയോ? ഇനി ദിവസങ്ങള്‍ മാത്രം

Google Oneindia Malayalam News

Recommended Video

cmsvideo
Mysterious interstellar object pictured coming towards us | Oneindia Malayalam

ദില്ലി: ഭൂമിയെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായി ഛിന്നഗ്രഹങ്ങള്‍ വരാറുണ്ട്. പലതും അപകട സാധ്യത ഉയര്‍ത്തുന്നില്ല. ചിലത അപ്രതീക്ഷിതമായി നമ്മുടെ ഭ്രമണപഥം കടന്നുപോകാറുണ്ട്. അത്തരത്തിലൊരു വാല്‍നക്ഷത്ര ഗണത്തില്‍ വരുന്ന ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് വരാന്‍. ഇത് ശാസ്ത്രജ്ഞര്‍ അറിഞ്ഞു വെച്ചിരിക്കുന്ന നക്ഷത്ര സമൂഹത്തില്‍ നിന്നുള്ളതല്ലെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് ആശങ്കകളും വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ നിന്നടക്കം ഈ ഛിന്നഗ്രഹത്തിന്റെ നീക്കങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കപ്പെടുന്നുണ്ട്.

ദുരൂഹ സാഹചര്യത്തിലുള്ള ഛിന്നഗ്രഹമാണെന്ന് മാത്രം ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ കണ്ടതോ കേട്ടതോ വെച്ചുള്ള അറിവിന്റെ അപ്പുറത്തുള്ള കാര്യമാണെന്ന് ഈ ഛിന്നഗ്രഹമെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. അതേസമയം ഇത് ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ അഭിപ്രായം വന്നിട്ടില്ല. ഡിസംബര്‍ ആദ്യ വാരത്തോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഛിന്നഗ്രഹം എത്തുമെന്നാണ് സൂചനകള്‍.

ഛിന്നഗ്രഹം സൗരയൂഥത്തിലേക്ക്

ഛിന്നഗ്രഹം സൗരയൂഥത്തിലേക്ക്

ദുരൂഹമായ ഛിന്നഗ്രഹമെന്നാണ് ഇതിന്റെ വിശേഷണം. പുതിയ നക്ഷത്ര സമൂഹത്തില്‍ നിന്നാണ് 2l/ബോറിസോവ് എന്ന ഛിന്നഗ്രഹത്തിന്റെ വരവ്. ബഹിരാകാശത്തിന്റെ ഇരുളില്‍ നിന്നാണ് ഇത് പെട്ടെന്ന് എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന രണ്ടാം വാല്‍നക്ഷത്ര ഗണത്തില്‍പ്പെടുന്ന ഛിന്നഗ്രഹം മാത്രമാണിത്. ഓഗസ്റ്റിലാണ് ഇതിന്റെ സഞ്ചാരം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 7 ട്രില്യണ്‍ മൈലുകളാണ് ഈ ഛിന്നഗ്രഹം സഞ്ചരിച്ചത്. ഡിസംബറോടെ ഇത് ഭൂമിയുമായി ഏറ്റവും അടുത്തെത്തുമെന്നും പ്രവചനമുണ്ട്.

ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് ഈ ഛിന്നഗ്രഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ പൂര്‍ണമായ രീതിയില്‍ പകര്‍ത്താന്‍ ശാസ്ത്രലോകത്തിന് സാധിച്ചത്. ഹവായിയില്‍ വെച്ച് ഛിന്നഗ്രഹത്തിന്റെ ക്ലോസപ്പുകള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു. യേല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇത് പകര്‍ത്തിയത്. വെട്ടിത്തിളങ്ങുന്ന, രൂപത്തില്‍ ഉള്ളതാണ് ഈ ഛിന്നഗ്രഹം. ഐസ് കൊണ്ടും മറ്റ് അവശിഷ്ടങ്ങളുമാണ് ഇതിന്റെ പ്രതലത്തില്‍ ഉള്ളത്. 12 ഭൂമികളിക്കോളും വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവും.

അതിവേഗത്തിലുള്ള കുതിപ്പ്

അതിവേഗത്തിലുള്ള കുതിപ്പ്

മറ്റൊരു സൗരയൂഥത്തില്‍ നിന്ന് നോക്കുമ്പോള്‍ ഭൂമി ഈ ബോറിസോവിന് മുന്നില്‍ എത്രയോ ചെറുതാണെന്ന് യേല്‍ സര്‍വകലാശാല ശാസ്ത്രജ്ഞന്‍ ഡോ പീറ്റര്‍ വാന്‍ ഡോക്കും പറയുന്നു. മണിക്കൂറില്‍ ഒരു 1,10,000 മീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ കുതിപ്പ്. ഭൂമിയുമായി 190 മില്യണ്‍ മൈല്‍ അകലെ കൂടി ഇത് കടന്നുപോകാനാണ് ഇപ്പോഴത്തെ സാധ്യത. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലത്തിന്റെ രണ്ട് മടങ്ങാണ് ഇത്. എ്ന്നാല്‍ ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാതകള്‍ മാറുന്നതിനാല്‍ ശാസ്ത്രലോകം ഇപ്പോഴും ഭയത്തിലാണ്.

ഇനിയും തിരിച്ചുവരാം

ഇനിയും തിരിച്ചുവരാം

നക്ഷത്ര സമൂഹത്തില്‍ നിന്നുള്ള സഞ്ചാരമായതിനാല്‍ ബോറിസോവ് അടുത്ത വര്‍ഷം വീണ്ടും തിരിച്ചുവന്നേക്കും. അതേസമയം ഇപ്പോഴുള്ള വരവിനേക്കാള്‍ വേഗത്തില്‍ ബോറിസോവ് സൗരയൂഥത്തില്‍ എത്താനുള്ള സാധ്യതകള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നേരത്തെ ഔമുവമുവ എന്ന ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ അതിവേഗം കടന്നുപോയിരുന്നു. 2017ലാണ് ഔമുവമുവ എത്തിയത്. എന്നാല്‍ ഇത് കടന്നുപോയ ശേഷമാണ് ശാസ്ത്രലോകം അറിഞ്ഞത്.

ഇനിയും വരുന്നു

ഇനിയും വരുന്നു

ഛിന്നഗ്രഹം ഇനിയും ഭൂമിയിലേക്ക് എത്തുന്നുണ്ടെന്ന് നാസ പറയുന്നു. ഡബ്ല്യുഎച്ച്2 എന്ന ഛിന്നഗ്രഹമാണ് ഡിസംബര്‍ ഒന്നിന് ഭൂമിയിലേക്ക് എത്തുന്നത്. ഇത്് ഭൂമിയുടെ ദിശയിലേക്കാണ് വരുന്നത്. ഇതിന് 79 അടി വലിപ്പം ഉണ്ടാവുമെന്നാണ് നാസയുടെ പ്രവചനം. സെക്കന്‍ഡില്‍ 10.19 കിലോ മീറ്റര്‍ വേഗത്തിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. മണിക്കൂറില്‍ ഇത് 22794 മീറ്റര്‍ വേഗത്തിലാവും ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുക. ഡിസംബര്‍ ഒന്നിന് യൂറോപ്പ്യന്‍ സമയ പ്രകാരം രാവിലെ 8.46നാണ് സൗരയൂഥത്തില്‍ എത്തുക.

 ടിജെഫോര്‍ അതിവേഗത്തില്‍ ഭൂമിയിലേക്ക്.... 19800 മീറ്റര്‍ വേഗം...177 അടി നീളം, എന്തും സംഭവിക്കാം ടിജെഫോര്‍ അതിവേഗത്തില്‍ ഭൂമിയിലേക്ക്.... 19800 മീറ്റര്‍ വേഗം...177 അടി നീളം, എന്തും സംഭവിക്കാം

English summary
mysterious interstellar object coming toward earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X