കൊല്‍ക്കത്ത;സീരിയല്‍ കില്ലര്‍ സ്റ്റോണ്‍മാന്‍ ആര്?

നല്ല ഉയരവും ആരോഗ്യവുമുള്ള ഒരു പുരുഷന് മാത്രമേ ഇത്തരം കൊലപാതം നടത്താനാവൂ എന്ന നിഗമനത്തില്‍ പൊലീസെത്തി. ആദ്യഘട്ടങ്ങളില്‍ സ്റ്റോണ്‍മാന്‍ ഒരു വ്യക്തിയല്ലെന്നും ഒരു സംഘമാണെന്നുമായിരുന്നു പൊലീസ് കരുതിയിരുന്നത്. തെുവിഥികളില്‍ ഭീതി നിറച്ച സ്റ്റോണ്‍മാനെ കുരുക്കാതെ പൊലീസിന് രക്ഷയില്ലെന്ന അവസ്ഥയായി.
പിന്നീട് ഇത്തരം കൊലപാതകങ്ങളുടെ വേരുകള്‍ തേടിയായിരുന്നു യാത്ര. അങ്ങനെയാണ് മുംബൈയിലെ സ്റ്റോണ്‍മാന്‍ കലപാതക പരമ്പരകള്‍ വീണ്ടും ഓര്‍ക്കപ്പെടുന്നത്. 1895 മുതല്‍ 87 വരെയാണ് മുംബൈയില്‍ ഇത്തരം കൊലപാതക പരമ്പര നടന്നത്. 12 കൊലപാതകങ്ങളാണ് രണ്ട് വര്‍ഷത്തിനിടെ നടന്നത്. തിരിച്ചറിയാന്‍ കഴിയാത്തവണ്ണം ഇരയുടെ മുഖം ചതച്ചരയ്ക്കപ്പെട്ടിരുന്നു.മുംബൈ കൊലപാതക പരമ്പരയും കൊല്‍ക്കത്തയിലേതും തമ്മില്‍ ബന്ധമുണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം.
കൊല്‍ക്കത്തയില്‍ നൈറ്റ് പട്രോളിംഗ് ശക്തമാക്കി. എന്നാല്‍ കൊലപാതകിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഒരു ദൃക്‌സാക്ഷി പോലും ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ഒടുവില്‍ സംശയം തോന്നിയവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം കൊലപാതകള്‍ക്ക് താല്‍ക്കാലിക വിരാമമുണ്ടായി എന്നതാണ് ശ്രദ്ധേയം. അറസ്റ്റിലായവരില്‍ മാനസിക നില തകരാറിലായ ദുനിയാര്‍മാലിക് മുഹമ്മദ് ഇക്‌റം എന്നയാളെ കേന്ദ്രീകരിച്ചാണ് തുടര്‍ അന്വേഷണം.












Click it and Unblock the Notifications