'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം കൊഴുപ്പിക്കുകയാണ്. കോണ്‍ഗ്രസ് തങ്ങളുടെ സ്വപ്ന പദ്ധതിയായ ന്യായ് സ്കീമിന്‍റെ ആധാരമാക്കിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ അബ് ഹോഗയാ 'ന്യായ്' എന്നാണ്. ന്യായ് പദ്ധതി വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പദ്ധതിയുടെ പ്രചരണത്തിന് ഉപയോഗിച്ച ഒരു ചിത്രത്തിന് ട്രോള്‍ ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചിത്രത്തില്‍ ഒരു കൈ അധികമായതാണ് പൊല്ലാപ്പായത്. ആ 'കൈ'യെ വന്നത് ഇങ്ങനെ

ന്യായ് പദ്ധതി
ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ മേം ഭീ ചൗക്കിദാറിനെ നേരിടാന്‍ അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് ഗോദയില്‍ ഇറങ്ങുന്നത്. ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പാര്‍ട്ടി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രചരണ രംഗത്തേക്ക് കടക്കുന്നത്.

സജീവ പ്രചാരണം
12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാക്കി നിര്‍ത്തുക എന്നതാണ് അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്.

അക്കിടി പറ്റി
അബ് ഹോഗാ ന്യായ് മുദ്രാവാക്യം മുന്‍ നിര്‍ത്തിയുള്ള പ്രചരണ വീഡിയോകളും ചിത്രങ്ങളും കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി. അതിനിടയില്‍ ഉപയോഗിച്ച ചിത്രത്തിലാണ് പാര്‍ട്ടിക്ക് അബദ്ധം പിണഞ്ഞത്.

വൃദ്ധയ്ക്കൊപ്പം
ന്യായ് പദ്ധതിയുടെ പ്രചരണത്തിനായി പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ ഉപയോഗിച്ച ചിത്രത്തിലാണ് അബദ്ധം കടന്ന് കൂടിയത്. മുതിര്‍ന്ന വൃദ്ധയായ ഒരു സ്ത്രീയെ രാഹുല്‍ ഗാന്ധി ചേര്‍ത്ത് പിടിക്കുന്നതാണ് ചിത്രത്തില്‍.

'അഞ്ചാം കൈ'
രാഹുലിന്‍റെ രണ്ട് കൈക്ക് പുറമെ മറ്റൊരു കൈ കൂടി വൃദ്ധയുടെ ദേഹത്ത് പ്രത്യക്ഷപ്പെട്ടതാണ് പണിയായത്.
അഞ്ചാമത്തെ 'കൈ"യെ ട്രോളി ബിജെപി രംഗത്തെത്തിയോടെ സംഭവന്‍ വന്‍ വിവാദമായി.

പരിഹാസവുമായി ബിജെപി
ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നാണ് ബിജെപി പരിഹാസം. മന്ത്രി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. പാര്‍ട്ടിയുടെ കാപട്യമാണ് ഇതിലൂടെ തുറന്ന് കാണിക്കുന്നതെന്ന് സ്മൃതി കുറ്റപ്പെടുത്തി.

തമിഴ്നാട്ടില്‍
എന്നാല്‍ ആ അഞ്ചാം ' കൈയുടെ' യാഥാര്‍ത്ഥ്യം ഇങ്ങനെ, 2015 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്. തമിഴ്നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ എടുത്ത ചിത്രമാണത്.

മറ്റു നേതാക്കള്‍ക്കൊപ്പം
തമിഴ്നാട്ടിലെ പുതുച്ചേരിയില്‍ എത്തിയ രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് വൃദ്ധയായ സ്ത്രീയെ ചേര്‍ത്ത് പിടിക്കുന്നത്. രാഹുലിനൊപ്പം മറ്റു നേതാക്കളും ഉണ്ട്.

പരസ്യത്തില്‍
കൂടെയുള്ള ഒരു നേതാവിന്‍റെ കൈയ്യാണ് വൃദ്ധയുടെ ദേഹത്ത് ഉള്ളത്. ന്യായ് പദ്ധതിയുടെ പരസ്യത്തിനായി ചിത്രം ഉപയോഗിച്ചപ്പോള്‍ മറ്റുള്ളവരെ ബ്ലേര്‍ ചെയ്താണ് ചിത്രം ഉപയോഗിച്ചത്. അതേസമയം പുറകില്‍ നിന്ന് സ്ത്രീയെ തൊട്ട നേതാവിന്‍റെ കൈ പരസ്യങ്ങളില്‍ ബ്ലേര്‍ ചെയ്തില്ല. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം
ലോക്സഭ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍, സ്പെഷ്യല്‍ പേജ് കാണാം












Click it and Unblock the Notifications