കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീ കശ്മീർ ബോർഡ് കയ്യിലേന്തി: ജെഎൻയു പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

Google Oneindia Malayalam News

ബെംഗളൂരു: ഫ്രീ കശ്മീർ പോസ്റ്റർ കയ്യിലേന്തിയ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. മുംബൈയിലെ റാലിയിൽ ഫ്രീ കശ്മീർ പ്ലക്കാർഡുകൾ പ്രത്യക്ഷപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് മൈസൂരൂവിലെ പ്രതിഷേധത്തിനിടെ വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്. ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച റാലിയിലാണ് സംഭവം. എന്നാൽ പ്ലക്കാർഡ് കയ്യിലേന്തിയ വിദ്യാർത്ഥിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൈസൂരു സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി സംഘടനയും മൈസൂരു സർവ്വകലാശാല ഗവേഷക വിദ്യാർത്ഥി സംഘടനയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് സംഭവം.

 രാഷ്ട്രപതി ഭവനിലേക്കുള്ള ജെഎൻയു മാർച്ചിൽ സംഘർഷം: വിദ്യാർത്ഥികളെ വലിച്ചിഴച്ച് ബസിൽ കയറ്റിയെന്ന്!! രാഷ്ട്രപതി ഭവനിലേക്കുള്ള ജെഎൻയു മാർച്ചിൽ സംഘർഷം: വിദ്യാർത്ഥികളെ വലിച്ചിഴച്ച് ബസിൽ കയറ്റിയെന്ന്!!

പ്രതിഷേധ പരിപാടിയുടെ ദൃൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെ അസോസിയേഷനുകൾക്ക് വാഴ്സിറ്റി രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധ റാലി മാത്രമാണ് സംഘടിപ്പിച്ചതെന്നാണ് അസോസിയേഷനുകൾ നൽകിയ മറുപടി.

mysuruuniversity-

എന്താണ് ഫ്രീ കശ്മീർ? കഴിഞ്ഞ 72 വർഷമായി രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രശ്നമാണ്. നമ്മൾക്ക് ഇത്തരം പ്രശ്നങ്ങൾ ഇനിയും സഹിക്കാനാവില്ലെന്നും കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സിഎൻ അശ്വത്ത് നാരായണ വ്യക്തമാക്കി. നമ്മൾ നൽകേണ്ടത് വ്യക്തമായ സന്ദേശമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തതായി കമ്മീഷണർ വ്യക്തമാക്കി. പ്ലക്കാർഡ് കയ്യിലേന്തിയ വിദ്യാർത്ഥിയെ വിദ്യാർത്ഥിയെ തിരിച്ചറിയാനുള്ള ശ്രമമാണ് പോലീസ് നടത്തിവരുന്നത്.

ഞായറാഴ്ച മുഖം മൂടിധരിച്ചെത്തിയ സംഘം ജെഎൻയു ക്യാമ്പസ്സിലെത്തി വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. കയ്യിൽ ആയുധങ്ങളും വടികളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ പ്രതിഷേധക്കാർ വിദ്യാർത്ഥികളെയും അധ്യാപകരെയും മർദ്ദിക്കുകയായിരുന്നു. 19 വിദ്യാർത്ഥികൾക്ക് അഞ്ച് അധ്യാപകർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

English summary
Mysuru Student Charged with Sedition for Carrying 'Free Kashmir' Placard at JNU Solidarity Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X