കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലൈമാക്സില്‍ കിടിലന്‍ ട്വിസ്റ്റ്: മൈസൂരില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്-ദള്‍ സഖ്യം

Google Oneindia Malayalam News

ബെംഗളൂരു: മൈസൂരു ജില്ലാപഞ്ചായത്തില്‍ അവസാന നിമിഷം കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഭരണം പിടിച്ച് ബിജെപിയെ ഞെട്ടിച്ച് ജനതാദള്‍ എസ്. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണത്തിലെത്തിയ ജെഡിഎസ് മൈസൂരു ജില്ലാപഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രതീക്ഷിക്കപ്പെടിരുന്നത്.

കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് അധികാരം പിടിച്ചത് പോലെ മൈസൂരു ജില്ലാ പഞ്ചായത്തിലും ഭര​ണം പിടിക്കാനായിരുന്നു കോണ്‍‌ഗ്രസ് നീക്കം. എന്നാല്‍ ബിജെപിയുമായി സഖ്യത്തിലെത്താനായിരുന്നു ജെഡിഎസ് തീരുമാനം. വോട്ടിങ് ദിനമായ ശനിയാഴ്ച്ച വരെ ഇതായിരുന്നു തീരുമാനം.. പക്ഷെ വന്‍ ട്വിസ്റ്റ് ആയിരുന്നു ശനിയാഴ്ച്ച സംഭവിച്ചത്.

സ്വാധീന മേഖല

സ്വാധീന മേഖല

കര്‍ണാടകിയില്‍ ജനതാദളിന്‍റെ ഏറ്റവും വിലിയ സ്വാധീന മേഖലകളില്‍ ഒന്നാണ് മൈസുര്‍. കോണ്‍ഗ്രസും ഇവിടെ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടിയത് മൈസൂര്‍ മേഖലയില്‍ നിന്നായിരുന്നു.

രണ്ടാംസ്ഥാനത്ത്.

രണ്ടാംസ്ഥാനത്ത്.

ജനതാദള്‍ വിജിയിച്ച മിക്ക സീറ്റുകളിലും കോണ്‍ഗ്രസായിരുന്നു രണ്ടാംസ്ഥാനത്ത്. കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളില്‍ ജെഡിഎസും. സംസ്ഥനത്ത് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മൈസൂര്‍ അടക്കം ഇരുപാര്‍ട്ടികള്‍ക്കും കരുത്തുള്ള മേഖലകളിലെ രാഷ്ട്രീയ വൈര്യം മാറിയിരുന്നില്ല.

പരസ്പരം

പരസ്പരം

കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തകരുടെ കൂടി വികാരം മനസ്സിലാക്കിയായിരുന്നു സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നില്‍ക്കേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിച്ചത്.

വ്യക്തമായ ഭൂരിപക്ഷമില്ല

വ്യക്തമായ ഭൂരിപക്ഷമില്ല

തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നിടത്ത് പിന്നീട് കോണ്‍ഗ്രസ്-ദള്‍ സഖ്യം അധികാരത്തില്‍ വന്നിരുന്നെങ്കിലും മൈസൂര്‍ ജില്ലാ പഞ്ചായത്തില്‍ സഖ്യം സാധ്യമായിരുന്നില്ല.

ചര്‍ച്ച നടത്തിയപ്പോള്‍

ചര്‍ച്ച നടത്തിയപ്പോള്‍

മന്ത്രിമാരായ ജിടി ദേവഗൗഡ, എസ് ആര്‍ മഹേഷ്, ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് എഎച്ച് വിശ്വനാഥ് എന്നിവര്‍ ജെഡിഎസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്തിരുന്നു.

ബിജെപിയുമായി സഖ്യം

ബിജെപിയുമായി സഖ്യം

പിന്നീട് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജെഡിഎസിന് പ്രസിഡന്‍റ് സ്ഥാനവും ബിജെപിക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനവുമായിരുന്നു ധാരണ.

അവസാന നിമിഷം

അവസാന നിമിഷം

എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ജെഡിഎസ് ബിജെപിയെ ഞെട്ടിക്കുകയായിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജെഡിഎസിലെ പരിമള ശ്യാമിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായും കോണ്‍ഗ്രസിലെ ഗൗരമ്മ സോമ ശേഖറെ വൈസ് പ്രസിഡന്‍റ് ആയും തിരഞ്ഞെടുത്തു.

സീറ്റുകള്‍

സീറ്റുകള്‍

മൈസൂര്‍ ജില്ലാപഞ്ചായത്തില്‍ ആകെയുള്ള 49 സീറ്റുകളില്‍ കോണ്‍ഗ്രസിന് 21 അംഗങ്ങളും ജെഡിഎസിന് 20 അംഗങ്ങളും ബിജെപിക്ക് 8 അംഗങ്ങളുമാണ് ഉള്ളത്. 25 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് 41 വോട്ടുകള്‍ ലഭിച്ചു.

English summary
Mysuru ZP: JD(S) shakes off BJP and aligns with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X