കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റുമില്ലെങ്കില്‍ പെട്രോളും ഡീസലുമില്ല; പുതിയ ട്രാഫിക് നിയമങ്ങള്‍ ഉറപ്പു വരുത്താന്‍ ഒരു പട്ടണം

Google Oneindia Malayalam News

ദില്ലി: മോട്ടോര്‍ വാഹന നിയമ ഭേദഗതി സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതിന് പിറകെ ബീഹാറിലെ ഒരു പട്ടണം പുതിയ ഉത്തരവ് ഇറക്കി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇല്ലാതെ കാര്‍ ഓടിക്കുന്നവര്‍ക്കും ഇനി മുതല്‍ പെട്രോളും ഡീസലും നല്‍കില്ല. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന് എല്ലാ പെട്രോള്‍ പമ്പുടമകളോടും ദര്‍ഭംഗ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉത്തരവിട്ടു. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് എണ്ണ നല്‍കുന്നില്ലെന്ന് ഉറപ്പു വരുത്തണം. സീറ്റ് ബെല്‍റ്റുള്ള ഫോര്‍ വീലറുകളുടെ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ എണ്ണ നല്‍കാവൂയെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മോദിയെ കാണാന്‍ പോകവെ യശോദ ബെന്നുമായി മമതയുടെ കൂടിക്കാഴ്ച്ച; മോദിയുടെ ഭാര്യക്ക് സമ്മാനം ബംഗാള്‍ സാരിമോദിയെ കാണാന്‍ പോകവെ യശോദ ബെന്നുമായി മമതയുടെ കൂടിക്കാഴ്ച്ച; മോദിയുടെ ഭാര്യക്ക് സമ്മാനം ബംഗാള്‍ സാരി

ജൂണ്‍ മുതല്‍ ഡല്‍ഹി-എന്‍സിആര്‍ പ്രദേശത്തെ നോയിഡ, ഗ്രേറ്റര്‍ നോയിഡ നഗരങ്ങളിലും സമാനമായ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് ഇല്ലാത്ത ബൈക്ക് യാത്രികര്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്ന് ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം എല്ലാ ഇന്ധന ചില്ലറ വ്യാപാരികളോടും നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഹെല്‍മെറ്റ് നിയമങ്ങള്‍. സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ട്രാഫിക് നിയമപ്രകാരം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഒരു ബൈക്ക് യാത്രക്കാരനില്‍ നിന്നും 1,000 രൂപ വരെ പിഴ ഈടാക്കാം. കൂടാതെ 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കും 1000 രൂപ പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 traffic-police

ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ഈടാക്കുന്നതിന് പകരം മറ്റൊരു മാര്‍ഗമാണ് ബീഹാറിലെ മോതിഹാരി പട്ടണത്തിലെ ഗതാഗത ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെക്കുന്നത്. ചെക്കിംഗ് പോയിന്റുകള്‍ക്ക് സമീപം ഹെല്‍മറ്റ് വില്‍പ്പന സ്റ്റാളുകള്‍ സ്ഥാപിച്ച പോലീസ് ഹെല്‍മറ്റ് ഇല്ലാതെ വരുന്നവരെ കൊണ്ട് വാങ്ങിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത് ആളുകളില്‍ നിന്നും കനത്ത പിഴ ഈടാക്കുന്നതിന് പകരം ഓരോ തവണയും ഹെല്‍മറ്റ് മറക്കുമ്പോള്‍ പുതിയത് വാങ്ങേണ്ട കാര്യം ആളുകളെ ഓര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ട്രാഫിക് നിയമം ലംഘിക്കപ്പെടുകയും ചെയ്യുന്നില്ല.

English summary
n Bihar District Transport Officer issued a new order along with new Motor Vehicle Amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X