കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; പ്രതിപക്ഷ ഐക്യത്തിന് നായിഡുവിന്‍റെ ശ്രമങ്ങള്‍, ദേവഗൗഡയെ കണ്ടു

Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധിനിര്‍ണ്ണയത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയും പ്രതിപക്ഷ കക്ഷി നേതാക്കളുമായുള്ള ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റെ കൂടിക്കാഴ്ച്ച തുടരുന്നു. ഇന്നലെ രാത്രിയോടെ ബെംഗലൂരുവില്‍ എത്തിയ നായിഡു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി.

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. ദില്ലിയില്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിന്ന് എച്ച് ഡി കുമാരസ്വാമി വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിലെ ദേവഗൗഡയുടെ വീട്ടിലെത്തി ഇരുവരുമായി നായിഡു കൂടിക്കാഴ്ച്ച നടത്തിയത്.

<strong>അഭ്യൂഹങ്ങള്‍ക്ക് വിരാമം; ബിജെപിയെ ജെഡിയു കൈവിടില്ല, അത്താഴവിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍</strong>അഭ്യൂഹങ്ങള്‍ക്ക് വിരാമം; ബിജെപിയെ ജെഡിയു കൈവിടില്ല, അത്താഴവിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍

ബിജെപിക്കെതിരായ സഖ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദേവഗൗഡയും കുമാരസ്വാമിയും നായിഡുവിനെ അറിയിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള സൂചന നല്‍കിയതോടെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള പ്രതിപക്ഷ സഖ്യത്തിന്‍റെ നീക്കങ്ങള്‍ ശക്തമാക്കാനാണ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നത്.

 naidu

<strong> സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി</strong> സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി

കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ്,മമത ബാനര്‍ജി, സീതാറാം യച്ചൂരി, ശരത് പവാര്‍ എന്നിവരുമായി ചന്ദ്ര ബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരാഴ്ച്ചയായി ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുമുണ്ട്. ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

English summary
N Chandrababu Naidu Meets HD Deve Gowda,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X