കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്‍ സംഭാവന ചെയ്തത് 1 കോടി രൂപ!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സുപ്രീം കോടതി ബലം പിടിച്ച് കുറച്ചുകാലം മാറ്റി നിര്‍ത്തിയെങ്കിലും ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം എന്നാല്‍ എന്‍ ശ്രീനിവാസനാണ്. ഐ സി സി ചെയര്‍മാന്‍ എന്നൊരു പുതിയ പോസ്റ്റ് തന്നെ ഉണ്ടാക്കി ആ കസേരയില്‍ സ്വയം അവരോധിച്ചുവരുന്ന ശ്രീനി ഇപ്പോള്‍ ബി സി സി ഐ പ്രസിഡണ്ട് കസേരയില്‍ തിരിച്ചെത്താനുള്ള കളികളിലാണ്.

ഇതിന്റെ ഭാഗമായിട്ടാണ് എന്‍ ശ്രീനിവാസന്‍ മുന്‍ ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയുടെ വസതി സന്ദര്‍ശിച്ചത്. ഐ സി സി ചെയര്‍മാനായ ശേഷം ശ്രീനിവാസനെ അനുമോദിക്കാന്‍ വേണ്ടിയാണ് പരിപാടി നടത്തിയതെന്നും അതില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം ഒന്നുമില്ലെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്വയമേവ വിശദീകരണം നല്‍കിക്കഴിഞ്ഞു.

srinivasan

കൊല്‍ക്കത്ത ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റെഫ്യൂജ് എന്ന എന്‍ ജി ഒ സന്ദര്‍ശിച്ച എന്‍ ശ്രീനിവാസന്‍ സംഭാവനയായി കൊടുത്തത് ഒരു കോടി രൂപയാണ്. ബി സി സി ഐയുടെയോ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെയൊ, ഇനി ഐ സി സിയുടെയോ പേരിലല്ല, സ്വന്തം കീശയില്‍ നിന്നാണ് ശ്രീനി ഈ തുക സംഭാവന ചെയ്തത്. ബി സി സി ഐ ഫിനാന്‍സ് കമ്മിറ്റി അംഗവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ ബിശ്വരൂപ് ഡേയാണ് ഈ എന്‍ ജി ഒ നടത്തുന്നത്.

അംഗപരിമിതരായ കുട്ടികളാണ് റെഫ്യൂജ് എന്ന എന്‍ ജി ഒയിലെ അന്തേവാസികള്‍. എന്‍ ജി ഓ സന്ദര്‍ശനത്തിനിടെ ശ്രീനിവാസന്‍ വികാരാധീനനായി എന്നാണ് റിപ്പോര്‍ട്ട്. അച്ഛന്റെ മരണശേഷം ശ്രീനിവാസന്റെ അമ്മ ഒരു അനാഥാലയം നടത്തിയിരുന്നത്രെ. ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീനിയെ പിന്തുണക്കാം എന്ന് ഉറപ്പുകൊടുത്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

English summary
ICC chairman N Srinivasan took some time out to visit a well-known city-based NGO 'Refuge' run by BCCI's finance committee member and CAB treasurer Biswarup Dey. Mr Srinivasan, in his own capacity donated Rs 1 crore to the NGO for working to give a better life to the under-privileged children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X