കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ: അനുരാഗ് താക്കൂര്‍ തട്ടിപ്പ് കാണിച്ചെന്ന് ശ്രീനിവാസന്റെ പരാതി

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറിനെതിരെ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ പരാതി. തന്നെക്കുറിച്ച് തെറ്റായ പരാമര്‍ശം ഉള്‍പ്പെടുന്ന സത്യവാങ്മൂലം അനുരാഗ് താക്കൂര്‍ കോടതിയില്‍ നല്‍കി എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ആഗസ്ത് 28ന് കൊല്‍ക്കത്തയില്‍ നടന്ന ബി സി സി ഐ യോഗത്തിലേക്ക് താന്‍ ബലപ്രയോഗത്തിലൂടെ കയറാന്‍ ശ്രമിച്ചു എന്നാണ് താക്കൂര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

എന്നാല്‍ ഇത് തെറ്റാണ്. ഇതുള്‍പ്പെടെ തന്നെക്കുറിച്ച് വാസ്തവ വിരുദ്ധമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ കാര്യങ്ങള്‍ താക്കൂര്‍ പറഞ്ഞിട്ടുണ്ട്. ബി സി സി ഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി, വൈസ് പ്രസിഡന്റ് ടി സി മാത്യു, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവരുടെ സത്യവാങ്മൂലങ്ങളില്‍ നിന്നും അനുരാഗ് താക്കൂറിന്റെ സത്യവാങ്മൂലം തെറ്റാണ് എന്ന് വ്യക്തമാകുമെന്നും ശ്രീനിവാസന്‍ പറയുന്നു.

nsrinivasan

നേരത്തെ ബി സി സി ഐ യോഗങ്ങളില്‍ ശ്രീനിവാസന് പങ്കെടുക്കാമോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അനുരാഗ് താക്കൂര്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് പ്രകാരം ബോര്‍ഡ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീനിവാസനെ കോടതി വിലക്കിയിരുന്നു. എന്നാലും വോട്ട് ചെയ്യുന്നതിന് ശ്രീനിവാസന് വിലക്കില്ല.

ഐ പി എല്‍ വാതുവെപ്പ് കേസില്‍ പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടാണ് എന്‍ ശ്രീനിവാസനെ ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്. ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിലും ശ്രീനിവാസന് വിലക്കുണ്ട്. അനുരാഗ് താക്കൂറിനെതിരെ എന്‍ ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ അഞ്ചിന് കോടതി പരിഗണിക്കും.

English summary
N Srinivasan today moved the Supreme Court accusing the BCCI Secretary Anurag Thakur of committing an offence of perjury before the top court for making "plethora" of "misleading" statements against him including that he had "barged" into a meeting of the cricket board's working committee in Kolkata on August 28.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X