കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ബിജെപി- തൃണമൂൽ സംഘർഷത്തിനിടെ 3 വയസുകാരന് വെടിയേറ്റു; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർ

  • By Desk
Google Oneindia Malayalam News

മാൽഡ: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഏറ്റവും ഒടുവിലായി 3 വയസുകാരനായ ആൺകുട്ടിയാണ് അതിക്രമങ്ങൾക്ക് ഇരയായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കുട്ടിയുടെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു.

ഇന്ത്യ തകർന്നടിയുമ്പോള്‍ പ്രവാസികൾക്ക് ചാകര; രൂപയുടെ മൂല്യം ഇടിഞ്ഞ് നിലംപരിശായി... ഇനി എന്തുണ്ട്?ഇന്ത്യ തകർന്നടിയുമ്പോള്‍ പ്രവാസികൾക്ക് ചാകര; രൂപയുടെ മൂല്യം ഇടിഞ്ഞ് നിലംപരിശായി... ഇനി എന്തുണ്ട്?

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാൽഡ പഞ്ചായത്തിലെ അധികാരത്തർക്കത്തെ തുടർന്നുണ്ടായ കലഹമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

അധികാരത്തർക്കം

അധികാരത്തർക്കം

വെടിയേറ്റ മൂന്ന് വയസുകാരന്റെ അമ്മ പുതുൾ മാൻഡൽ ബിജെപി ടിക്കറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ബോർഡ് തിരഞ്ഞെടുപ്പിൽ പുതുൾ ത്രിണമൂൽ കോൺഗ്രസിന് വോട്ട് ചെയ്തതാണ് ബിജെപിയെ ചൊടിപ്പിച്ചത്. 18 സീറ്റുകളിൽ ബിജെപി പത്തും തൃണമൂൽ ആറും സീറ്റുകൾ നേടിയിരുന്നു. ഒരു കോൺഗ്രസ് അംഗവും, സ്വതന്ത്ര്യനും, പുതുലും തൃണമൂൽ പക്ഷത്തേക്ക് എത്തിയതോടെ സീറ്റ് നില 9-9 ആകുകയായിരുന്നു.

വീടാക്രമിച്ചു

വീടാക്രമിച്ചു

പുതുലിന്റെ കൂറുമാറ്റത്തിൽ പ്രതികാരം തീർക്കാനായി ആയുധധാരികളായ ഒരുകൂട്ടം ആളുകൾ വ്യാഴാഴ്ച വൈകിട്ടോടെ ഇവരുടെ വീട്ടിലേക്ക് ഇരച്ചു കയറുകയും ആക്രമിക്കുകയുമായിരുന്നു. കലഹം മൂർച്ഛിച്ചപ്പോൾ ഇവർ വെടിയുതിർക്കാൻ തുടങ്ങി. കിടപ്പുമുറിയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനുനേരെയും അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും മാൽഡ ജില്ലാ തൃണമൂൽ നേതാവ് ദുലാൽ സർക്കാർ ആവശ്യപ്പെട്ടു.

പണത്തെ ചൊല്ലി തർക്കം

പണത്തെ ചൊല്ലി തർക്കം

എന്നാൽ ആരോപണങ്ങൾ ബിജെപി നേതൃത്വം നിഷേധിച്ചു. ബിജെപി ടിക്കറ്റിൽ ജയിച്ച പുതുലിനെ തൃണമൂൽ കൈക്കൂലി വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കുകയായിരുന്നുവെന്നും ഒടുവിൽ പണം കൊടുക്കാൻ തൃണമൂൽ തയാറാകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നുമാണ് ബിജെപിയുടെ വാദം. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ പോലീസിൽ ഏൽപ്പിക്കാൻ തങ്ങൾ തയാറാണ്. പക്ഷെ ആദ്യം സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ് പറഞ്ഞു.

അതിക്രമങ്ങൾ

അതിക്രമങ്ങൾ

ബംഗാളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാഷ്ട്രീയ കലാപങ്ങളെ തുടർന്ന് 10 പേരാണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയിൽ ബുധനാഴ്ചയുണ്ടായ സിപിഎം- തൃണമൂൽ സംഘർഷത്തിൽ 3 പേരാണ് കൊല്ലപ്പെട്ടത്. ബോംബുകളും തോക്കുകളും ഉപയോഗിച്ചാണ് പരസ്പരം പോരടിക്കുന്നത്. തരാബേരിയ പഞ്ചായത്തിലെ അധികാരത്തർക്കമായിരുന്നു വലിയ കലാപമായി വളർന്നത്. പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 20,000 ത്തിലേറെ സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും, ബിജെപിയും നൽകിയ ഹർജികൾ സുപ്രീംകോടതി തളളി. കോടതി വിധിക്ക് ശേഷം ബംഗാളിൽ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്.

എന്ത് പണിയും ചെയ്യാമെന്നല്ലേ പറഞ്ഞത്, ഏതായാലും വിനു സുരേന്ദ്രന് ഒരു പണികൊടുക്കണം: തോമസ് ഐസക്‌എന്ത് പണിയും ചെയ്യാമെന്നല്ലേ പറഞ്ഞത്, ഏതായാലും വിനു സുരേന്ദ്രന് ഒരു പണികൊടുക്കണം: തോമസ് ഐസക്‌

English summary
3-Year-Old Shot In Bengal. Was Caught In Trinamool-BJP Fight, Say Cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X