കേന്ദ്രം രണ്ടും കല്പിച്ച്; ഇനിയും മിന്നലാക്രമണം; ദാവൂദിനെ തിരികെ എത്തിക്കും; പാകിസ്താനോടാ!!!
ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ നോക്കിയിരിക്കില്ലെന്ന് രാജ്നാഥ് സിംഗ്
ദില്ലി: പാകിസ്താനെതിരെ രണ്ടും കല്‍പിച്ച് മുന്നോട്ട് നീങ്ങാന്‍ കേന്ദ്രം. പാകിസ്താനില്‍ ഒളുവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാക് അധിനിവേശ കശ്മീരില്‍ നടത്തിയതുപോലുള്ള മിന്നലാക്രമണങ്ങള്‍ ഇനിയും നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ നമ്മുടെ അയല്‍രാജ്യമാണ്. നല്ല മാറ്റമാണ് അവരില്‍ നിന്നും ഉണ്ടാകുന്നതെങ്കില്‍ മിന്നലാക്രമണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.













Click it and Unblock the Notifications