Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ഭീകരന്റെ ജയില്‍ ചാട്ടം; ഒരാള്‍ അറസ്റ്റില്‍; വന്‍ ആയുധശേഖരം പിടിച്ചെടുത്തു

നാഭ ജയില്‍ ആക്രമിച്ച പത്തംഗ സംഘത്തിലുള്ളയാളാണ് പര്‍വീന്ദറെന്ന് ഉത്തര്‍പ്രദേശ് എഡിജി ഡി.എസ്.ചൗധരി അറിയിച്ചു.

ചണ്ഡീഗഡ്: ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍മീന്ദര്‍ സിങ്, ഖലിസ്ഥാന്‍ അനുകൂല സംഘവുമായി ബന്ധമുള്ള ഭീകരന്‍ കശ്മീര്‍ സിങ് ഗാല്‍വാഡി, കൊടും കുറ്റവാളികളായ ഗുര്‍പ്രീത് സെഖോണ്‍, വിക്കി ഗോന്ദര്‍, നീത ഡിയോള്‍, അമാന്‍ദീപ് എന്നിവരെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഷാംലിയില്‍നിന്ന് പര്‍വീന്ദര്‍ എന്നയാളാണ് അറസ്റ്റിലായത്.

നാഭ ജയില്‍ ആക്രമിച്ച പത്തംഗ സംഘത്തിലുള്ളയാളാണ് പര്‍വീന്ദറെന്ന് ഉത്തര്‍പ്രദേശ് എഡിജി ഡി.എസ്.ചൗധരി അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച കാറില്‍നിന്ന് വന്‍തോതില്‍ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. പോലീസ് യൂണിഫോമിലെത്തിയ 10 പേരാണ് ജയില്‍ ആക്രമിച്ചത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

jail

കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന നാഭ ജയിലിലെ സുരക്ഷാ വീഴ്ചയാണ് ഭീകരര്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ പോലീസുകാര്‍ക്കുനേരെ നൂറുതവണ അക്രമികള്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+