നബിദിനം; ബെംഗളൂരിൽ നാളെ വൻ ഗതാഗത നിയന്ത്രണം..ഈ വഴി വാഹനങ്ങൾ അനുവദിക്കില്ല

നബിദിന റാലിയുടെ പശ്ചാത്തലത്തിൽ നാളെ ബെംഗളൂരിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാവിലെ 11 ഇടയിൽ നൃപതുംഗ റോഡിലെ വൈഎംസിഎ ഗ്രൌണ്ടിൽ വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സമയത്ത് പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും. തിരക്ക് നിയന്ത്രിക്കാൻ ഇവിടങ്ങളിലെല്ലാം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജെ സി റോഡ്, ആർ ആർ എം ആർ റോഡ്, കസ്തൂർബ റോഡ്, ദേവാംഗ റോഡ്, മല്ല്യ ഹോസ്പിറ്റൽ റോഡ്, കെ ജി റോഡ്, ആർ ടി നഗർ മെയിൻ റോഡ്, ചാമുണ്ഡിനഗർ മെയിൻ റോഡ്, ദിന്നൂർ മെയിൻ റോഡ്, ദേവെഗൗഡ റോഡ് , ജയമഹൽ റോഡ്, ചർച്ച് റോഡ്, നാഗവാര മെയിൻ റോഡ്, ടാനറി മെയിൻ റോഡ്, ഹെയ്ൻസ് റോഡ്-മില്ലേഴ്‌സ് റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നത്.

bengaluru-

അതിനാൽ മജസ്റ്റിക്കിൽ നിന്നും മൈസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ നായാന്ദഹള്ളി ജംഗ്ഷൻ, നാഗരഭാവി സർക്കിൾ, മദ്ദുരമ്മ ക്ഷേത്രം, ചന്ദ്ര ലേഔട്ട് ജംഗ്ഷൻ, ആർ പി സി ലേഔട്ട് ജംഗ്ഷൻ, വെസ്റ്റ് ഓഫ് കോർഡ് റോഡ്, വിജയനഗർ മെട്രോ സ്റ്റേഷൻ, ടോൾ ഗേറ്റ് ജംഗ്ഷൻ, പ്രസന്ന ജംഗ്ഷൻ, ഹൂനസേമര ജംഗ്ഷൻ, ലുലു മോൾ, ഓക്കലിപുരം ജംഗ്ഷൻ, ഖോഡെ ജംഗ്ഷൻ വഴി മൈസൂരേക്കാണ് പോകണമെന്നാണ് ട്രാഫിക് പോലീസ് നിർദേശം.

മൈസൂർ റോഡിൽ നിന്നും വെസ്റ്റ് ഓഫ് കോഡ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾ ദീപാജ്ഞലി ജങ്ഷനിൽ നിന്ന് വിജയനഗർ, മഗദി വഴി മജസ്റ്റിക്കിലേക്കും കെഎർ മാർക്കറ്റിലേക്കും വഴിതിരിച്ചുവിടും. മൈസൂർ റോഡിൽ നിന്നും കെആർ മാർക്കറ്റിലേക്ക് പോകുന്ന വാഹനങ്ങളും വഴിതിരിച്ചുവിടും. നാഗരഭാവി, ചന്ദ്ര ലേഔട്ട്, ആർ പി സി ലേഔട്ട്, വെസ്റ്റ് ഓഫ് കോർഡ് റോഡ്, വിജയനഗർ, ടോൾ ഗേറ്റ്, പ്രസന്ന ജംഗ്ഷൻ, ഹൂനസേമര ജംഗ്ഷൻ, ബിന്നി മിൽ ജംഗ്ഷൻ, ഗുഡ്‌സ് ഷെഡ് റോഡ്, റയ്യാൻ റോഡ്, ശാന്തള സർക്കിൾ, ഖോഡെ ജംഗ്ഷൻ, ലക്ഷ്മൺപുരി ബ്രിഡ്ജ്, ഫ്രീഡം പാർക്ക് ജംഗ്ഷൻ, കെ.ആർ. സർക്കിൾ, കബ്ബൺ പാർക്ക്, ലൈബ്രറി റോഡ്, ഹഡ്‌സൺ സർക്കിൾ, ടൗൺ ഹാൾ ജംഗ്ഷൻ, എൻ ആർ റോഡ് വഴിയാണ് ഈ വാഹനങ്ങൾ പോകേണ്ടത്.

നബിദിന റാലി മാർക്കറ്റ് സർക്കിളിൽ എത്തിയാൽ എ എസ് ചാർ സ്ട്രീറ്റിലുള്ള വാഹനങ്ങൾ ബി വി കെ അയ്യങ്കർ റോഡിലേക്ക് വഴിതിരിച്ചുവിടും. എസ് ആർ റോഡിൽ നിന്നും ജി പി സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങളെ എസ് ആർ സ്ട്രീറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. പകരം ജി പി സ്ട്രീറ്റ് വഴി ബി വി കെ അയ്യങ്കാർ നഗറിലേക്കാണ് വഴിതിരിച്ചുവിടുകയെന്ന് പോലീസ് അറിയിച്ചു.

കെ ആർ റോഡിൽ നിന്നും മാർക്കറ്റ് സർക്കിളിലേക്ക് വരുന്ന വാഹനങ്ങളെ
പ്രൊഫ ശിവശങ്കരപ്പ സർക്കിൾ, എൽ ബി എഫ് റോഡ്, ജെ സി റോഡ് , ടൌണ്‍ ഹാൾ എന്നിവയിലൂടെ വഴി തിരിച്ചുവിടും. റാലി എസ് ജെ പി റോഡിലെത്തിയാൽ മൈസൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ സിറ്റി മാർക്കറ്റ് റോഡിൽ നിന്നും കലശപാളിയ മെയിൻ റോഡ്, കെ പി പോയിൻ്റ്, ബസപ്പ സർക്കിൾ, എൽ ബി എസ് റോഡ്, ജെ സി റോഡ്, ടൌണ്‍ ഹാൾ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+