നബിദിനം: പ്രവാചക സ്മരണയില്‍ വിശ്വാസികള്‍; നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി നബിദിന ആശംസകള്‍ നേരാം
ഇസ്ലാംമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് നബി ദിനം. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനവും മരണദിനവും അനുസ്മരിക്കുന്ന ഒരു വിശുദ്ധ ദിനമാണ് ഹിജ്റ കലണ്ടർ പ്രകാരമുള്ള ഇസ്ലാമിക കലണ്ടറിലെ റബീഉൽ-അവ്വൽ മാസത്തിലെ 12-ാം ദിനം. എല്ലാ വിഭാഗവും ഒരു പോലെ ആഘോഷിക്കുന്ന ദിവസം കൂടിയല്ല ഇത് എന്നും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ എപി, ഇകെ സമസ്തകളുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗങ്ങള്‍ വിപുലമായ തോതില്‍ നബിദിന് ആഘോഷിക്കുമ്പോള്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങള്‍ നബിദിന പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.
ക്രിസ്തു വർഷം 570-ൽ മക്കയിലാണ് മുഹമ്മദ് നബി ജനിക്കുന്നത്. വിശ്വാസികൾ നബി ദിനത്തിൽ പ്രവാചകന്റെ ജീവിതവും ഉപദേശങ്ങളും ഓർമ്മിക്കുകയും, പ്രാർത്ഥനകൾ, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ എന്നിവയിലൂടെ ആഘോഷിക്കുകയും ചെയ്യുന്നു. ഇത്തവണയും മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് വിപുലമായ രീതിയില്‍ തന്നെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

നബിദിന ആശംസകള്‍
പരസ്പരം സ്നേഹവും സമാധാനവും പങ്കുവെക്കാനുള്ള അവസരം കൂടിയാണ് നബിദിനം. സോഷ്യൽ മീഡിയ വഴി നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പങ്കുവെക്കാൻ ഇതാ മനോഹരമായ ഏതാനം നിബിദിന ആശംസകള്‍
നബിദിനത്തിന്റെ ഈ പുണ്യദിനത്തിൽ, നിങ്ങളുടെ ജീവിതം മുഹമ്മദ് നബി(സ)യുടെ കരുണയുടെയും നീതിയുടെയും വെളിച്ചത്താൽ പ്രകാശിക്കട്ടെ! നബിദിനം 2025 ആശംസകൾ!
മുഹമ്മദ് നബി(സ)യുടെ ജന്മദിനം നിങ്ങളുടെ ഹൃദയത്തിൽ സന്തോഷവും ശാന്തിയും നിറയ്ക്കട്ടെ. മിലാദ്-ഉന്നബി ആശംസകൾ!
നബിയുടെ സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തിന് മാർഗദർശനമാകട്ടെ, ഈ നബിദിനത്തിൽ എല്ലാവർക്കും സമാധാനം ലഭിക്കട്ടെ!
റബീഉൽ-അവ്വലിന്റെ ഈ വിശുദ്ധ ദിനത്തിൽ, നിങ്ങളുടെമനസ്സും ഹൃദയവും ദൈവിക പ്രകാശത്താൽ നിറയട്ടെ. നബിദിനം ആശംസകൾ!
നബിയുടെ ജീവിതം നമുക്ക് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങൾ പകർന്നുതരുന്നു. എല്ലാവർക്കും മിലാദ്-ഉന്നബി 2025 ആശംസകൾ!
ഈ നബിദിനത്തിൽ, നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം ലഭിക്കട്ടെ!
നബിയുടെ കരുണയുടെ സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കട്ടെ. മിലാദ്-ഉന്നബി ആശംസകൾ!
നബിദിനത്തിന്റെ ഈ വിശുദ്ധ മുഹൂർത്തത്തിൽ, ലോകമെമ്പാടുമുള്ള മുസ്ലിം സമുദായത്തിന് ഐക്യവും സമാധാനവും ലഭിക്കട്ടെ!
നബിദിനത്തിന്റെ ഈ ദിനത്തിൽ, നിങ്ങളുടെജീവിതം ദൈവത്തിന്റെ അനുഗ്രഹങ്ങളാൽ സമ്പന്നമാകട്ടെ! നബിദിന ആശംസകൾ!
മുഹമ്മദ് നബി(സ)യുടെ ഉപദേശങ്ങൾ നിങ്ങളുടെജീവിതത്തിൽ ശാന്തിയുടെയും സന്തോഷത്തിന്റെയും വെളിച്ചം പകരട്ടെ. നബിദിനം 2025 ആശംസകൾ!












Click it and Unblock the Notifications