കൂട്ടബലാത്സംഗം നടന്നതിന് എന്താണ് തെളിവ്, മമതയെ കുറ്റം പറഞ്ഞാല്‍ തല്ലിക്കൊല്ലും; തൃണമൂല്‍ നേതാവ്
കൊല്‍ക്കത്ത: നാദിയ കൂട്ടബലാത്സംഗത്തില്‍ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാദിയയില്‍ കൂട്ടബലാത്സംഗം ചെയ്തു എന്നതിന് എന്താണ് തെളിവെന്ന് ഭാഗബംഗോള ബ്ലോക്ക് വണ്‍ കമ്മിറ്റി പ്രസിഡന്റ് അഫ്രോസ് സര്‍ക്കാര്‍ ചോദിച്ചു. വ്യക്തമായ തെളിവില്ലാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാക്കള്‍ വിവരമറിയുമെന്നും അഫ്രോസ് സര്‍ക്കാര്‍ ഭീഷണി മുഴക്കി.
ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് അഫ്രോസ് സര്‍ക്കാര്‍. കൂട്ടബലാത്സംഗം തെളിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ അവരെ തല്ലിക്കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടബലാത്സംഗം നടന്നെന്ന് തെളിയിക്കൂ. മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂ, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വടികൊണ്ട് നിശ്ശബ്ദരാക്കും' എന്നായിരുന്നു അഫ്രോസ് സര്‍ക്കാര്‍ പറഞ്ഞത്.

എനിക്ക് ആരെയും പേടിയില്ല. നമ്മുടെ നേതാവ് മമതാ ബാനര്‍ജിക്ക് സ്വന്തമായി ഒരു മകന് ഇല്ലായിരിക്കാം, പക്ഷേ ഞാന്‍ അവരുടെ മകനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെങ്കില്‍, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ പോലീസിനോട് ആവശ്യപ്പെടുകയുള്ളൂ. എന്നാല്‍ മമത ബാനര്‍ജിയെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തരുത്, അവരെ തന്റെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അഫ്രോസ് സര്‍ക്കാരിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി ഐ എമ്മും ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തി. നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശവും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലായിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നു എന്നത് അന്വേഷിച്ചിരുന്നോ എന്നായിരുന്നു മമത ബാനര്‍ജിയുടെ ചോദ്യം.
ഇത് ഒരു പ്രണയബന്ധമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് അക്കാര്യം അറിയാമായിരുന്നതിനാല്‍ അത് സ്ഥിരീകരിച്ചുവെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഒരു ദമ്പതികള്‍ ഒരു ബന്ധത്തിലാണെങ്കില്‍, എനിക്ക് അത് നിര്‍ത്താന്‍ കഴിയുമോ? ഇത് യുപി അല്ല, ഞങ്ങള്‍ ഇവിടെ ലൗ ജിഹാദ് ചെയ്യുന്നില്ല. ഇത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്നായിരുന്നു മമത ബാനര്‍ജിയുടെ വിവാദ പരാമര്‍ശം. ഏപ്രില്‍ അഞ്ചിനാണ് നാദിയ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂട്ടാളികളുമാണ് സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളത്. പതിനാലുകാരി പിറന്നാള്‍ പാര്‍ട്ടിക്കായി എത്തിയപ്പോഴാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications