കൂട്ടുകാരികളെ അപമാനിച്ചത് തടഞ്ഞ 17കാരനെ കൊന്നു

തന്റെ സഹാപാഠികളായ രണ്ട് വിദ്യാര്‍ഥിനികള്‍ക്കൊപ്പമാണ് സകൂള്‍ വിട്ട ശേഷം അജയ് വീട്ടിലേക്ക് പോകുന്നത്. പോകുന്ന വഴിയില്‍ നാട്ടുകാരായ കുറേ ചെറുപ്പാക്കാര്‍ പെണ്‍കുട്ടികളെ അസഭ്യം പറയുക പതിവായിരുന്നു. അജയ് ചെറുപ്പക്കാരെ ചോദ്യം ചെയ്യുകയും കലഹിയ്ക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസം മുന്‍പ് യുവാക്കള്‍ അജയെ മര്‍ദ്ദിച്ചിരുന്നു.
സംഭവ ദിവസം പരീക്ഷ എഴുതി സ്‌കൂള്‍ മുറ്റത്തുള്ള പൈപ്പില്‍ നിന്നും വെള്ളം കുടിയ്ക്കുന്നതിനിടയിലാണ് രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികള്‍ കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. രണ്ട് യുവാക്കളാണ് കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്തത്.












Click it and Unblock the Notifications