തമിഴിലെ സിനിമാരാഷ്ട്രീയം: തല്ല് കിട്ടിയെങ്കിലെന്താ... വിശാല്‍ ജയിച്ചു, ശരത് കുമാര്‍ നാണം കെട്ടു
ചെന്നൈ: രാഷ്ട്രീയ പോരിനേക്കാള്‍ കടുപ്പമായിരുന്നു തമിഴ്നാട്ടിലെ താര സംഘടനയിലെ തിരഞ്ഞെടുപ്പ്. പത്ത് വര്‍ഷമായി നടികര്‍ സംഘത്തിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന ശരത് കുമാറിനെ വേരോടെ പിഴുതെടുത്താണ് വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി അധികാരം പിടിച്ചെടുത്തത്.
ഒക്ടോബര്‍ 18 ന് ചെന്നൈയില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പിനിടെ ചെറിയ സംഘര്‍ഷവും ഉണ്ടായി. വിശാലിന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്തായാലും വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയായി വിശാലും പ്രസിഡന്റ് ആയി നാസറും ട്രഷറര്‍ ആയി കാര്‍ത്തിയും ജയിച്ചു. ശരത്കുമാറും ചിമ്പുവും നയിച്ച പാനല്‍ നിലം തൊട്ടില്ല.
എങ്ങനെയാണ് വിശാല്‍ തമിഴക താരങ്ങളെ വരുതിയിലാക്കിയത്....

ശരത് കുമാറിനെ തോല്പിച്ചു
നാസര്‍ ആണ് പ്രസിഡന്റ് മത്സരത്തില്‍ ശരത് കുമാറിനെ തോല്പിച്ചത്. 113 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു നാസറിന്റെ വിജയം.

വിശാലിന്റെ വിജയം
ശരത് കുമാര്‍ പക്ഷത്തെ രാധാരവി ആയിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വിശാലിന്റെ എതിരാളി. മുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിശാല്‍ വിജയിച്ചത്.

കാര്‍ത്തിയും ജയിച്ചു
തമിഴകത്തെ യുവതാരമായ കാര്‍ത്തിയായിരുന്നു പാണ്ഡവര്‍ അണിയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥി. ആ പോസ്റ്റിലും ജയം പാണ്ഡവര്‍ക്ക് തന്നെ.

തല്ല് കിട്ടിയാലെന്താ...
ശരത് കുമാര്‍ പക്ഷം വോട്ടെടുപ്പില്‍ കൃത്രിമം കാണിയ്ക്കുന്നു എന്ന് ആരോപിച്ച വിശാലിന് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കൈയ്ക്കാണ് പരിക്കേറ്റത്.

ശരത് കുമാറിന്റെ അപ്രമാദിത്തം
കഴിഞ്ഞ 10 വര്‍ഷമായി നടികര്‍ സംഘത്തില്‍ ശരത് കുമാര്‍ വിഭാഗത്തിന്റെ അപ്രമാദിത്തമായിരുന്നു. ഇതിനെതിരെയാണ് വിശാലിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ അണി നിരന്നത്.

കമല്‍ ഹാസന്
കമല്‍ ഹാസന് പാണ്ഡവ അണിയ്ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരുമെന്ന് ശരത് കുമാര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കമല്‍ ഒരു നടനേ അല്ലെന്നാണ് ശരത് കുമാര്‍ പ്രതികരിച്ചത്.

കൃത്യം പദ്ധതി
തമിഴകത്തെ സൂപ്പര്‍ താരങ്ങളായ രജനികാന്ത്, അജിത്ത് , വിജയ് തുടങ്ങിയവരുടേയും മാനസിക പിന്തുണ വിശാല്‍ പക്ഷേ നേരത്തേ സ്വന്തമാക്കിയിരുന്നു.

ചിമ്പുവും കൂട്ടരും
ശരത് കുമാറിന്റെ പോരാളിയെ പോലെ ആയിരുന്നു യുവതാരം ചിലമ്പരശന്‍ വിശാലിനെതിരെ രംഗത്ത് വന്നത്. പരസ്പരമുള്ള പോര്‍വിളികള്‍ പലപ്പോഴും മാന്യതയുടെ അതിര് വരമ്പുകള്‍ പോലും ലംഘിച്ചിരുന്നു.

ശരത് കുമാര്‍ തല്ലിയോ?
ശരത് കുമാര്‍ തന്നെ തല്ലാന്‍ വന്നുവെന്നാണ് പാണ്ഡവ അണി പക്ഷത്തെ സംഗീത ആരോപിയ്ക്കുന്നത്. ശരത് കുമാര്‍ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചതായും സംഗീത ആരോപിയ്ക്കുന്നു.

ചന്തത്തല്ല്
രാഷ്ട്രീയത്തേക്കാള്‍ കഷ്ടമാണ് തമിഴകത്തെ സിനിമ രാഷ്ട്രീയം എന്ന് തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സ്ക്രീനില്‍ കാണുന്നവരല്ലല്ലോ പുറത്തിറങ്ങിയാല്‍!!!
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications