കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴിലെ സിനിമാരാഷ്ട്രീയം: തല്ല് കിട്ടിയെങ്കിലെന്താ... വിശാല്‍ ജയിച്ചു, ശരത് കുമാര്‍ നാണം കെട്ടു

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പോരിനേക്കാള്‍ കടുപ്പമായിരുന്നു തമിഴ്‌നാട്ടിലെ താര സംഘടനയിലെ തിരഞ്ഞെടുപ്പ്. പത്ത് വര്‍ഷമായി നടികര്‍ സംഘത്തിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന ശരത് കുമാറിനെ വേരോടെ പിഴുതെടുത്താണ് വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി അധികാരം പിടിച്ചെടുത്തത്.

ഒക്ടോബര്‍ 18 ന് ചെന്നൈയില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പിനിടെ ചെറിയ സംഘര്‍ഷവും ഉണ്ടായി. വിശാലിന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്തായാലും വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയായി വിശാലും പ്രസിഡന്റ് ആയി നാസറും ട്രഷറര്‍ ആയി കാര്‍ത്തിയും ജയിച്ചു. ശരത്കുമാറും ചിമ്പുവും നയിച്ച പാനല്‍ നിലം തൊട്ടില്ല.

എങ്ങനെയാണ് വിശാല്‍ തമിഴക താരങ്ങളെ വരുതിയിലാക്കിയത്....

 ശരത് കുമാറിനെ തോല്‍പിച്ചു

ശരത് കുമാറിനെ തോല്‍പിച്ചു

നാസര്‍ ആണ് പ്രസിഡന്റ് മത്സരത്തില്‍ ശരത് കുമാറിനെ തോല്‍പിച്ചത്. 113 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു നാസറിന്റെ വിജയം.

വിശാലിന്റെ വിജയം

വിശാലിന്റെ വിജയം

ശരത് കുമാര്‍ പക്ഷത്തെ രാധാരവി ആയിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വിശാലിന്റെ എതിരാളി. മുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിശാല്‍ വിജയിച്ചത്.

കാര്‍ത്തിയും ജയിച്ചു

കാര്‍ത്തിയും ജയിച്ചു

തമിഴകത്തെ യുവതാരമായ കാര്‍ത്തിയായിരുന്നു പാണ്ഡവര്‍ അണിയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥി. ആ പോസ്റ്റിലും ജയം പാണ്ഡവര്‍ക്ക് തന്നെ.

തല്ല് കിട്ടിയാലെന്താ...

തല്ല് കിട്ടിയാലെന്താ...

ശരത് കുമാര്‍ പക്ഷം വോട്ടെടുപ്പില്‍ കൃത്രിമം കാണിയ്ക്കുന്നു എന്ന് ആരോപിച്ച വിശാലിന് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കൈയ്ക്കാണ് പരിക്കേറ്റത്.

ശരത് കുമാറിന്റെ അപ്രമാദിത്തം

ശരത് കുമാറിന്റെ അപ്രമാദിത്തം

കഴിഞ്ഞ 10 വര്‍ഷമായി നടികര്‍ സംഘത്തില്‍ ശരത് കുമാര്‍ വിഭാഗത്തിന്റെ അപ്രമാദിത്തമായിരുന്നു. ഇതിനെതിരെയാണ് വിശാലിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ അണി നിരന്നത്.

 കമല്‍ ഹാസന്‍

കമല്‍ ഹാസന്‍

കമല്‍ ഹാസന്‍ പാണ്ഡവ അണിയ്ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരുമെന്ന് ശരത് കുമാര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കമല്‍ ഒരു നടനേ അല്ലെന്നാണ് ശരത് കുമാര്‍ പ്രതികരിച്ചത്.

കൃത്യം പദ്ധതി

കൃത്യം പദ്ധതി

തമിഴകത്തെ സൂപ്പര്‍ താരങ്ങളായ രജനികാന്ത്, അജിത്ത് , വിജയ് തുടങ്ങിയവരുടേയും മാനസിക പിന്തുണ വിശാല്‍ പക്ഷേ നേരത്തേ സ്വന്തമാക്കിയിരുന്നു.

ചിമ്പുവും കൂട്ടരും

ചിമ്പുവും കൂട്ടരും

ശരത് കുമാറിന്റെ പോരാളിയെ പോലെ ആയിരുന്നു യുവതാരം ചിലമ്പരശന്‍ വിശാലിനെതിരെ രംഗത്ത് വന്നത്. പരസ്പരമുള്ള പോര്‍വിളികള്‍ പലപ്പോഴും മാന്യതയുടെ അതിര്‍ വരമ്പുകള്‍ പോലും ലംഘിച്ചിരുന്നു.

 ശരത് കുമാര്‍ തല്ലിയോ?

ശരത് കുമാര്‍ തല്ലിയോ?

ശരത് കുമാര്‍ തന്നെ തല്ലാന്‍ വന്നുവെന്നാണ് പാണ്ഡവ അണി പക്ഷത്തെ സംഗീത ആരോപിയ്ക്കുന്നത്. ശരത് കുമാര്‍ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചതായും സംഗീത ആരോപിയ്ക്കുന്നു.

ചന്തത്തല്ല്

ചന്തത്തല്ല്

രാഷ്ട്രീയത്തേക്കാള്‍ കഷ്ടമാണ് തമിഴകത്തെ സിനിമ രാഷ്ട്രീയം എന്ന് തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സ്‌ക്രീനില്‍ കാണുന്നവരല്ലല്ലോ പുറത്തിറങ്ങിയാല്‍!!!

English summary
Nadikar Sangam Election: ‘Pandavar Ani’ pulls off thrilling win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X