ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട 27കാരി ടെറസില്‍ നിന്നും വീണുമരിച്ചു
ദില്ലി: പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട യുവതി ടെറസില്‍ നിന്നും വീണു മരിച്ചു. നാഗാലാന്‍ഡുകാരിയായ ലോവിലി(27)യാണ് മരിച്ചത്. ടെറസില്‍ നിന്ന് വീണ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അധികം വൈകാതെ മരിയ്ക്കുകയും ചെയ്തു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളും താഴെ വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൃഷ്ണ നഗറിലെ കെട്ടിടത്തിലെ ടെറസില്‍ നിന്നുമാണ് സംഘം താഴെ വീണത്. പുലര്‍ച്ച നാല് മണിയോടെയാണ് പൊലീസിന് വിവരം ലഭിയ്ക്കുന്നത്.

ഒരു ടെലികോം കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട മൂന്ന് പേരും. ഇവരുടെ ഓഫീസ് അപകടം നടന്ന കെട്ടിടത്തിന്റെ നാലം നിലയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. പരിക്കേറ്റവര്‍ എയിംസില്‍ ചികിത്സയിലാണ്. നാഗാലാന്‍ഡുകാര്‍ ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയില്‍ വംശീയാധിക്ഷേപത്തിനും ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്.












Click it and Unblock the Notifications