നാഗാലാന്റിൽ ബിജെപി-എൻഡിപിപി സഖ്യത്തിന് മിന്നുംവിജയം പ്രവചിച്ച് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോൾ
ടൈംസ് നൗ-ഇടിജി എക്സിറ്റ് പോളാണ് ബിജെപി സഖ്യത്തിന് സാധ്യത പ്രവചിച്ചിരിക്കുന്നത്.

ന്യൂഡൽഹി: നാഗാലാന്റിൽ ബിജെപി+എൻഡിപിപി സഖ്യം 39-39 സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. ടൈംസ് നൗ-ഇടിജി എക്സിറ്റ് പോളാണ് ബിജെപി സഖ്യത്തിന് സാധ്യത പ്രവചിച്ചിരിക്കുന്നത്.
നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി പി പി - ബി ജെ പി സഖ്യത്തിന് അധികാരം ലഭിക്കും എന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ ഫലവും പറയുന്നു. എൻ ഡി പി പി സഖ്യത്തിന് 28 മുതൽ 48 സീറ്റ് വരെ ലഭിക്കും. എൻ പി എഫിന് മൂന്ന് മുതൽ എട്ട് സീറ്റ് വരെ ലഭിക്കും. കോൺഗ്രസ് ഒന്ന് മുതൽ രണ്ട് സീറ്റ് വരെ നേടും എന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം മറ്റുള്ളവർക്ക് അഞ്ച് മുതൽ 15 വരെ സീറ്റ് ലഭിക്കും എന്നും ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എൻ ഡി പി പിക്ക് 28 മുതൽ 34 സീറ്റ് വരേയും ബി ജെ പിക്ക് 10 സീറ്റ് മുതൽ 14 സീറ്റ് വരേയും ആണ് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. 60 അംഗ നിയമസഭയാണ് നാഗാലാന്റിലേത്.
അതേസമയം, മേഘാലയിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ടൈംസ് മൗ -ഇടിജി എക്സിറ്റ് പോൾ സർവ്വേ ഫലം സൂചിപ്പിക്കുന്നു. 18 മുതൽ 26 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് മൂന്ന് മുതകൽ 6വരെ സീറ്റുകളും കോൺഗ്രസിന് 2 മുതൽ 5 വരെ സീറ്റുകളുമാണ് സർവ്വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications