നാഗാലാന്റിൽ താമര തന്നെ; എൻഡിപിപി-ബിജെപി സംഖ്യത്തിന് വിജയം പ്രവചിച്ച് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ
നാഗാലാന്റിൽ എൻഡിപിപി-ബിജെപി സംഖ്യത്തിന് വിജയം പ്രവചിച്ച് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ.

നാഗാലാന്റിൽ എൻഡിപിപി-ബിജെപി സംഖ്യത്തിന് വിജയം പ്രവചിച്ച് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ.ബിജെപിക്കും സഖ്യത്തിനും 35-45 സീറ്റുകളും, എൻപിഎഫിന 10-6 സീറ്റുകളും മറ്റുള്ളവയ്ക്ക് 15-9 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
നാഗാലാന്റിൽ ബിജെപി+എൻഡിപിപി സഖ്യം 39-39 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോളാണ് ബിജെപി സഖ്യത്തിന് സാധ്യത പ്രവചിച്ചിരിക്കുന്നത്.നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി പി പി - ബി ജെ പി സഖ്യത്തിന് അധികാരം ലഭിക്കും എന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ ഫലവും പറയുന്നു. എൻ ഡി പി പി സഖ്യത്തിന് 28 മുതൽ 48 സീറ്റ് വരെ ലഭിക്കും.
എൻ പി എഫിന് മൂന്ന് മുതൽ എട്ട് സീറ്റ് വരെ ലഭിക്കും. കോൺഗ്രസ് ഒന്ന് മുതൽ രണ്ട് സീറ്റ് വരെ നേടും എന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം മറ്റുള്ളവർക്ക് അഞ്ച് മുതൽ 15 വരെ സീറ്റ് ലഭിക്കും എന്നും ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എൻ ഡി പി പിക്ക് 28 മുതൽ 34 സീറ്റ് വരേയും ബി ജെ പിക്ക് 10 സീറ്റ് മുതൽ 14 സീറ്റ് വരേയും ആണ് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. 60 അംഗ നിയമസഭയാണ് നാഗാലാന്റിലേത്.












Click it and Unblock the Notifications