നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യം തന്നെ: 60 ല്‍ 43 വരെ സീറ്റ് നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം

നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി സീ ന്യൂസ് എക്സിറ്റ് പോള്‍. ആകെയുള്ള 60 സീറ്റില്‍ 35 മുതല്‍ 43 സീറ്റും എന്‍ ഡി പി - ബി ജെ പി സഖ്യത്തിന് ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. പ്രതിപക്ഷ കക്ഷിയായ എന്‍ പി എഫിന് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റ് ലഭിക്കാനാണ് സാധ്യത. കോണ്‍ഗറാഡ് സാങ്മയുടെ എന്‍ പി പിക്ക് പരമാവാധി ഒരു സീറ്റും കോണ്‍ഗ്രസിന് 1 മുതല്‍ മൂന്ന് വരേയും സീറ്റ് ലഭിക്കുമെന്ന് എക്സിറ്റ് പോളില്‍ പ്രവചിക്കുന്നത്. സ്വതന്ത്രർ ഉള്‍പടേയുള്ള മറ്റ് കക്ഷികള്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റ് ലഭിക്കുമെന്നും സർവ്വെ പറയുന്നു.
നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റില്‍ ബി ജെ പി സ്ഥാനാർത്ഥി നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏക എതിരാളി സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥി കസെറ്റോ കിനിമി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബി ജെ പി എൻ ഡി പി പിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സ ചേർന്ന് അധികാരത്തിലെത്തുകയായിരുന്നു. ഇത്തവണ സീറ്റ് വിഭജന കരാർ പ്രകാരം എൻ ഡി പി പി 40 സീറ്റിലും ബി ജെ പി 20 സീറ്റിലും മത്സരിക്കുന്നു. പ്രതിപക്ഷത്ത് കോൺഗ്രസും നാഗാ പീപ്പിൾസ് ഫ്രണ്ടും 23, 22 സീറ്റുകളിലാണ് മത്സരിക്കുന്നത്.
നാഗാലാൻഡിൽ, എൻ ഡി പി പി സ്ഥാനാർത്ഥിയും നാഗാലാൻഡ് മുഖ്യമന്ത്രിയുമായ നെയ്ഫിയു റിയോയുടെ തിരഞ്ഞെടുപ്പ് വിധി നിർണ്ണയിക്കുന്ന നോർത്തേൻ അംഗമി ഉള്‍പ്പെടുന്ന പ്രധാന മണ്ഡലങ്ങളാണ് ഉള്ളത്. ബി ജെ പി സ്ഥാനാർഥിയും ഉപമുഖ്യമന്ത്രിയുമായ യാൻതുങ്കോ പാറ്റൺ മത്സരിക്കുന്ന ടിയു, രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന ടിആർ സെലിയാങ് എൻ ഡി പി പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പെരെൻ എന്നീ മണ്ഡലങ്ങളിലും ശ്രദ്ധേയ മത്സരങ്ങളാണ് നടക്കുന്നത്.
നാഗാലാൻഡിലെ ബി ജെ പി അധ്യക്ഷനും നിലവിലെ സർക്കാരിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ടെംജെൻ ഇംന മത്സരിക്കുന്ന അലോങ് അലോങ്‌ടാക്കിയിലും ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. ജനതാദൾ (യുണൈറ്റഡ്) മാത്രമാണ് ഈ സീറ്റിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ എതിരാളി. ഘസ്‌പാനിയാണ് എല്ലാ കണ്ണികളെയും ആകർഷിക്കുന്ന മറ്റൊരു സീറ്റ്. ബി ജെ പിക്കേ വേണ്ടി എൻ ജേക്കബ് ഷിമോമിയെയും കോൺഗ്രസ് സ്ഥാനാർത്ഥിയായി അകവി എൻ ജിമോമിയുമാണ് മത്സരരംഗത്തുള്ളത്.












Click it and Unblock the Notifications