കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: നാഗാലാന്‍ഡില്‍ 67 ശതമാനം പോളിംഗ്, നാഗാലാന്‍ഡില്‍‍ അക്രമത്തിൽ‍ ഒരു മരണം

Google Oneindia Malayalam News

ഷില്ലോംഗ്: വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് മൂന്ന് മണിയോടെ 67 ശതമാനം പോളിംഗാണ് നാഗലാൻ‍ഡിൽ‍ രേഖപ്പെടുത്തിയിട്ടുള്ളത്. 60 അംഗ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ട് സംസ്ഥാനങ്ങളിലും നടന്നത്. രണ്ട് സംസ്ഥാനങ്ങളിലും ഓരോ സീറ്റിലേയ്ക്കുള്ള സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ഒരാൾ‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 11 മണി വരെ നാഗാലാൻഡിൽ 38 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മേഘാലയയിൽ 41 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അറുപത് സീറ്റുകൾ വീതമാണ് രണ്ട് സംസ്ഥാനങ്ങളിലും ഉള്ളത്. ഇതില്‍ 59 സീറ്റുകളില്‍ വീതമാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് 4 വരെയാണ് പോളിങ്. ത്രിപുരയ്ക്കൊപ്പം മാർച്ച് 3ന് ഫലമറിയാം.

meghalaya

ബി ജെ പിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിനാണ് ട്രൈബൽ - കൃസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മേഘാലയ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ത്രിപുരയിൽ കാണിച്ച ആവേശം മേഘാലയിലും ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി. ആസാം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ വിജയത്തിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം പൂർണമാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

തുടർച്ചയായ മൂന്ന് തവണ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന് മേഘാലയയിൽ ഭരണവിരുദ്ധ വികാരവും നേരിടേണ്ടിവന്നേക്കും. മുഖ്യമന്ത്രി മുകുൾ സാങ്മ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. നാഗാലാൻഡില്‍ കോൺഗ്രസ്18 സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളൂ. 18 സീറ്റിൽ മത്സരിക്കുന്ന ബി ജെ പിയാകട്ടെ എന്‍ ഡി പി പിയുമായി സഖ്യത്തിലാണ്. മേഘാലയയില്‍ ബി ജെ പി 47 സീറ്റിലാണ് മത്സരിക്കുന്നത്.

ബാലതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് പടയോട്ടം, ഇക്കാര്യങ്ങളാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്

<strong>ശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹത</strong>ശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹത

ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്

English summary
Nagaland and Meghalaya assembly elections 2018, voting live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X