നാഗാലാന്റ് ഫലം: നാഗാലാന്റിൽ പ്രതിപക്ഷത്തെ അപ്രസക്തമാക്കി ബിജെപി സഖ്യം; വൻകുതിപ്പ്
ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്

നാഗാലാന്റില്‍ ബിജെപി തേരോട്ടം തുടരുന്നു. വന്‍മുന്നേറ്റമാണ് ബിജെപി സഖ്യം നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസ്‌ക്തമാക്കിക്കൊണ്ടാണ് ബിജെപി മുന്നേറുന്നത്. 48 സീറ്റുകളിലാണ് ബിജെപിയുടേയും ബിജെപി സഖ്യത്തിന്റേയും മുന്നേറ്റം.എന്‍പിഎഫ് 6 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മുന്നേറ്റം. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.
നാഗാലാന്റിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും ആണ് . പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ മത്സരിച്ചിരുന്നു. നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications