കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

120 കോടി വാഗ്ദാനം ചെയ്തു.... നാഗരാജിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിമതന്‍!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ നിര്‍ണായക ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപി പ്രതിരോധത്തില്‍. വമ്പന്‍ വെളിപ്പെടുത്തലുകള്‍ ബിജെപിയുടെ വിമത സ്ഥാനാര്‍ത്ഥികള്‍ തന്നെ നടത്തിയിരിക്കുകയാണ്. ഹോസ്‌കോട്ടെയിലെ സ്ഥാനാര്‍ത്ഥി എംടിബി നാഗരാജിനെതിരെയാണ് വെളിപ്പെടുത്തല്‍. അതേസമയം മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വൈകാരികത നിറഞ്ഞുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവുന്നുവെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം യെഡിയൂരപ്പ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. കൂറുമാറി ബിജെപിയില്‍ എത്തിയ ഇവര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നും വോട്ടര്‍മാര്‍ ചോദിച്ചിരുന്നു. ഇതിന് പുറമേ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസം ബിജെപിക്ക് വലിയ തിരിച്ചടിയാവും. ബിജെപി നേതാക്കള്‍ തന്നെ ഇതില്‍ അഴിമതി കാണിച്ചു എന്നാണ് ആരോപണം. വേണ്ടത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

120 കോടിയുടെ വാഗ്ദാനം

120 കോടിയുടെ വാഗ്ദാനം

യെഡിയൂരപ്പ സര്‍ക്കാരിന്റെ ആയുസ്സ് കുറഞ്ഞ് വരികയാണെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹോസ്‌കോട്ടെയില്‍ പ്രമുഖ സ്ഥാനാര്‍ത്ഥിയായി ശരത് ബച്ചേഗൗഡ തന്നെ രംഗത്തുണ്ട്. എംടിബി നാഗരാജ് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി 120 കോടിയാണ് വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ ശരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി യെഡിയൂരപ്പ നേരിട്ടെത്തിയിരുന്നു. ഇത് പണം നല്‍കി ഇയാളെ കൂടെ നിര്‍ത്താനായി എത്തിയതെന്നും സംശയിക്കുന്നുണ്ട്.

എന്നെ വില്‍ക്കില്ല

എന്നെ വില്‍ക്കില്ല

ഹോസ്‌കോട്ടെയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ശരത്തിനെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം താന്‍ വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ശരത് പറയുന്നു. നാഗരാജ് അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പാദ്യവും എനിക്ക് തന്നാലും ഞാന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നും ശരത് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വില പറഞ്ഞ് ചാക്കിലാക്കാന്‍ നാഗരാജിന് കഴിവുണ്ട്. ഗ്രാമപഞ്ചായത്ത് അംഗത്തിന് രണ്ട് ലക്ഷം, താലൂക്ക് പഞ്ചാംഗത്തംഗത്തിന് അഞ്ച് ലക്ഷം, സിലാപരിഷത്ത് അംഗങ്ങള്‍ക്ക് 50 മുതല്‍ 70 ലക്ഷം വരെ എന്നിങ്ങനെയാണ് നല്‍കുന്നതെന്നും ശരത് വെളിപ്പെടുത്തി.

വിമതരെ നേരിടാനാവാതെ

വിമതരെ നേരിടാനാവാതെ

ബിജെപിയുടെ വിമത ഭീഷണി ചെറിയ കാര്യമല്ല, അത് എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ തന്നെ വോട്ടുബാങ്കിനെ സ്വാധീനിച്ച് കഴിഞ്ഞു. പാര്‍ട്ടിയുടെ സ്ഥിരം വോട്ടര്‍മാരും പ്രവര്‍ത്തകരും ഈ ഉപതിരഞ്ഞെടുപ്പില്‍ കൈവിടുമെന്ന് 15 മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. വിമതരുടെ പക്ഷം പിടിക്കുന്ന പ്രവര്‍ത്തകര്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങാന്‍ പോലും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ബിജെപിയല്ലാത്ത നേതാക്കള്‍

ബിജെപിയല്ലാത്ത നേതാക്കള്‍

ഇടക്കാലത്ത് കൂറുമാറി ബിജെപിയിലെത്തിയ പ്രവര്‍ത്തകരെ യഥാര്‍ത്ഥ പ്രവര്‍ത്തകരായി കാണാനാവില്ലെന്ന് വോട്ടര്‍മാരും പറയുന്നു. ഹോസ്‌കോട്ടെയിലാണ് ഗ്ലാമര്‍ പോരാട്ടം നടക്കുന്നത്. അവിടെ നാഗരാജ് പരാജയപ്പെട്ടാല്‍ അതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. യുവമോര്‍ച്ചയുടെ നല്ലൊരു വോട്ട് ശരത്തിന് പോകും. ജെഡിഎസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇതൊക്കെ ബിജെപിയുടെ തോല്‍വിയുടെ സൂചനയാണ്. പ്രവര്‍ത്തകരോട് പോലും ചോദിക്കാതെയാണ് യെഡിയൂരപ്പ ഇവരെ സ്ഥാനാര്‍ത്ഥികളാക്കിയത് എന്നാണ് ആരോപണം.

കോണ്‍ഗ്രസ് ടോപ് ഗിയറില്‍

കോണ്‍ഗ്രസ് ടോപ് ഗിയറില്‍

കോണ്‍ഗ്രസ് പ്രചാരണത്തില്‍ ടോപ് ഗിയര്‍ ഇട്ട് കഴിഞ്ഞു. ഡികെ ശിവകുമാറും ഇറങ്ങിയതോടെ കോണ്‍ഗ്രസിന് ആശങ്കകളില്ല. സിദ്ധരാമയ്യയുടെ ജാതി സമവാക്യം ചേര്‍ത്തുള്ള ട്രംപ് കാര്‍ഡിലാണ് യെഡിയൂരപ്പ പ്രതിരോധത്തിലായത്. വൊക്കലിഗ വിഭാഗത്തെ കൂട്ടുപിടിക്കാന്‍ യെഡിയൂരപ്പ ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമായിട്ടില്ല. എന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന ബിജെപിയുടെ പ്രചാരണം മാത്രമാണ് കോണ്‍ഗ്രസിനുള്ള ആശങ്ക.

എന്തുകൊണ്ട് ഇടക്കാല തിരഞ്ഞെടുപ്പ്

എന്തുകൊണ്ട് ഇടക്കാല തിരഞ്ഞെടുപ്പ്

യെഡിയൂരപ്പ സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ വീഴും. അപ്പോള്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. പക്ഷേ ഇത് ബിജെപി പ്രചാരണായുധമായിരിക്കുകയാണ്. യെഡിയൂരപ്പ സര്‍ക്കാരിനെ വിജയിപ്പിച്ചാല്‍ ഇടക്കാല തിരഞ്ഞെടുപ്പെന്ന പ്രതിസന്ധിയിലേക്ക് സംസ്ഥാന വീഴില്ലെന്ന് ബിജെപി പ്രചാരണത്തില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ പ്രചാരണത്തിലും ഇടക്കാല തിരഞ്ഞെടുപ്പുണ്ടാവുമെന്നാണ് ഉന്നയിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു തിരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ജാതി വോട്ടുകളുടെ സ്വാധീനം

ജാതി വോട്ടുകളുടെ സ്വാധീനം

യെഡിയൂരപ്പ വീരശിവ-ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടിനായി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. മഹേഷ് കുമത്തുള്ളി, ശ്രീമന്ത് പാട്ടീല്‍, ബിസി പാട്ടീല്‍, അരുണ്‍ കുമാര്‍ പൂജാര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളാണ്. അതേസമയം കോണ്‍ഗ്രസിനെ സ്ഥിരമായി പിന്തുണയ്ക്കുന്ന അഹിന്ദ വിഭാഗം അടുത്തിടെ പിളര്‍ന്നിരുന്നു. ഒരു വിഭാഗം കുറുബ വിഭാഗത്തിലെ ബിജെപി നേതാക്കളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിദ്ധരാമയ്യ കുറുബ വിഭാഗത്തിലെ നേതാവാണ്. അദ്ദേഹം ശക്തമായി ഈ വോട്ടുബാങ്കിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

 അത്താനിയിലും ഹുന്‍സുറിലും ബിജെപി തകരും... ദുരിതാശ്വാസത്തില്‍ തട്ടി യെഡിയൂരപ്പ സര്‍ക്കാര്‍ വീഴും അത്താനിയിലും ഹുന്‍സുറിലും ബിജെപി തകരും... ദുരിതാശ്വാസത്തില്‍ തട്ടി യെഡിയൂരപ്പ സര്‍ക്കാര്‍ വീഴും

English summary
nagaraj offered 120 crore to withdraw candidature alleges bjp rebel candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X