കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിവര്‍ണ പതാകയില്ലാതെ സ്വാതന്ത്ര്യദിനാഘോഷം; നാഗകള്‍ ഉയര്‍ത്തിയത് സ്വന്തം പതാക

Google Oneindia Malayalam News

ഗുവാഹത്തി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നാഗ വിഭാഗക്കാര്‍ 73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ത്രിവര്‍ണ പതാക ഉയര്‍ത്തിയായിരുന്നില്ല അവരുടെ ആഘോഷം. നാഗ ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷിച്ചത്. നാഗ വിഭാഗക്കാരുടെ സംയുക്ത സമിതിയായ യുനൈറ്റഡ് നാഗ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു മണിപ്പൂരിലെ സേനാപതി ജില്ലയില്‍ നടന്ന പൊതുപരിപാടി. ആദ്യമായിട്ടാണ് നാഗകള്‍ അവരുടെ സ്വന്തം പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.

Naga-flag

നാഗാലാന്റിലെയും അസമിലെയും സമീപ സംസ്ഥാനങ്ങളിലേയും നാഗ സംഘടനാംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു. മ്യാന്‍മറിലെ ചിലരും പരിപാടിക്കെത്തി. വണ്‍ ഗോള്‍ വണ്‍ ഡെസ്റ്റിനി എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ആഘോഷം. നാഗ ജനകീയ മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറല്‍ നിന്‍ഗുലോ ക്രോമിയാണ് നാഗ ദേശീയ പതാക ഉയര്‍ത്തിയത്. നാഗ ദേശീയ ഗീതവും അവര്‍ ആലപിച്ചു.

സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍

1947 ആഗസ്റ്റ് 14നാണ് നാഗാലാന്റിലെ വിമതര്‍ സ്വാതന്ത്ര്യദിനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ബുധനാഴ്ചയായിരുന്നു നാഗകളുടെ ആഘോഷം. 1947ന് ശേഷം അവര്‍ ആഗസ്റ്റ് 14നാണ് ദേശീയ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചുവരുന്നത്. ഇന്ത്യയില്‍ മാത്രമല്ല, മ്യാന്‍മറിലെ നാഗകളും ഈ ദിവസം തന്നെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇത്തവണ മുമ്പില്ലാത്ത വിധം ജനസാന്നിധ്യമുണ്ടായി എന്നതും ആഘോഷം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയ സാഹചര്യത്തില്‍ സമാനമായ അവസ്ഥ തങ്ങളും നേരിടേണ്ടിവരുമോ എന്ന് നാഗകള്‍ക്ക് ആശങ്കയുണ്ട്. വന്‍ ജനപങ്കാളിത്തം സര്‍ക്കാരിനുള്ള സന്ദേശം കൂടിയാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

മണിപ്പൂരിലെ 20 നാഗ ഗോത്ര നേതാക്കള്‍, വനിതാ സംഘടനകള്‍, വിദ്യാര്‍ഥി യൂണിയനുകള്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. ഉഖ്‌റൂള്‍, ചന്ദല്‍ ജില്ലകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരത്തോടെയാണ് ആഘോഷങ്ങള്‍ അവസാനിപ്പിച്ചത്. നാഗകള്‍ സംഘടിപ്പിച്ച മറ്റു സ്വാതന്ത്ര്യദിന പരിപാടികളിലും ദേശീയ പതാക ഉയര്‍ത്തിയില്ല. എല്ലായിടത്തും നാഗകളുടെ പതാകയാണ് ഉയര്‍ത്തിയത്.

English summary
Nagas celebrate Independence Day with hoist ‘Naga National Flag’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X