Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗർകോവിൽ-ചെന്നൈ എഗ്മോർ റൂട്ടിൽ പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിൻ; മെയ് 31ന് സർവീസ് നടത്തും

വേനൽക്കാല യാത്രാ തിരക്ക് പരിഗണിച്ച് നാഗർകോവിൽ-ചെന്നൈ എഗ്മോർ റൂട്ടിൽ പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. വൺ-വേ സ്പെഷ്യൽ ട്രെയിൻ (ട്രെയിൻ നമ്പർ 06196) 31 ഞായറാഴ്ചയാണ് സർവീസ് നടത്തുക. യാത്രക്കാരുടെ വർധിച്ച ആവശ്യകത കണക്കിലെടുത്താണ് അധിക സർവീസ് ഏർപ്പെടുത്തിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

തെക്കൻ തമിഴ്നാട്ടിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാക്കുന്നതിനാണ് പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് ഒറ്റത്തവണ സർവീസായിരിക്കും. ദക്ഷിണ റെയിൽവേ പുറത്തിറക്കിയ സമയക്രമമനുസരിച്ച് 31-ന് രാവിലെ 11.45-ന് നാഗർകോവിലിൽ നിന്ന് പുറപ്പെടും. അതേ ദിവസം രാത്രി 11.55-ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.

trainhh-1

വള്ളിയൂർ (12.28 pm), തിരുനെൽവേലി (1.20 pm), കോവിൽപട്ടി (2.28 pm), സാത്തൂർ (2.46 pm), വിരുദുനഗർ (3.13 pm), മധുര (3.50 pm), ദിണ്ടിഗൽ (4.55 pm), തിരുച്ചിറപ്പള്ളി (6.25 pm), ശ്രീരംഗം (6.50 pm), അരിയല്ലൂർ (7.32 pm), വൃദ്ധാചലം (8.06 pm), വില്ലുപുരം (9.13 pm), ചെങ്കൽപേട്ട് (10.38 pm), താമ്പരം (11.08 pm) എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. രാത്രി 11.55 ഓടെയാണ് ട്രെയിൻ ചെന്നൈ എഗ്മോറിൽ എത്തുക.

പ്രത്യേക ട്രെയിനിൽ ആകെ 20 കോച്ചുകളാണുള്ളത്. രണ്ട് എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകൾ, 16 നോൺ-എസി ചെയർ കാർ കോച്ചുകൾ, രണ്ട് ദിവ്യാംഗ സൗഹൃദ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് കോച്ച് ക്രമീകരണം. ഈ സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ്30 മുതൽ ആരംഭിച്ചിട്ടുണ്ട്. ഐആർസിടിസി പ്ലാറ്റ്ഫോം, ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ സംവിധാനം, അംഗീകൃത ബുക്കിംഗ് കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റുകൾ ലഭിക്കും.

ഐപിഎൽ ഫൈനലിന് ആരാധകരുടെ ഒഴുക്ക്; മുംബൈ-അഹമ്മദാബാദ് പ്രത്യേക ട്രെയിനുകളുമായി വെസ്റ്റേൺ റെയിൽവേ

ഐപിഎൽ 2026 ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുന്ന ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് വെസ്റ്റേൺ റെയിൽവേ. മെയ് 31-ന് നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ ആയിരക്കണക്കിന് ആരാധകർ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായാണ് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനിച്ചത്.

മത്സരദിനമായ മെയ് 31-ന് മുംബൈ സെൻട്രലിൽ നിന്ന് അഹമ്മദാബാദിലേക്ക് പ്രത്യേക എസി സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ നമ്പർ 09021 രാവിലെ 6.20-ന് മുംബൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40-ന് അഹമ്മദാബാദിലെത്തും.

ശതാബ്ദി മാതൃകയിലുള്ള പ്രീമിയം റേക്കാണ് ഈ ട്രെയിനിനായി ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് ചെയർ കാർ, എസി ചെയർ കാർ, അനുഭൂതി ക്ലാസ്, വിസ്റ്റാഡോം കോച്ച് എന്നിവ ട്രെയിനിലുണ്ടാകും. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ കോച്ചുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരിച്ചുള്ള സർവീസായ ട്രെയിൻ നമ്പർ 09022 അഹമ്മദാബാദിൽ നിന്ന് വൈകിട്ട് 3.10-ന് പുറപ്പെട്ട് രാത്രി 9.45-ന് മുംബൈ സെൻട്രലിൽ എത്തും.
ഫൈനലിന് ശേഷമുള്ള തിരക്ക് കണക്കിലെടുത്ത് ജൂൺ ഒന്നിന് രണ്ട് പ്രത്യേക ട്രെയിനുകളും വെസ്റ്റേൺ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ നമ്പർ 09044 അഹമ്മദാബാദിൽ നിന്ന് ബാന്ദ്ര ടെർമിനസിലേക്കും ട്രെയിൻ നമ്പർ 09043 ബാന്ദ്ര ടെർമിനസിൽ നിന്ന് വത്വയിലേക്കുമാണ് സർവീസ് നടത്തുക.

പ്രീമിയം എസി സ്പെഷ്യൽ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ട്രെയിനുകളിൽ എസി ത്രീ-ടയർ, സ്ലീപ്പർ ക്ലാസ് കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഈ സർവീസുകൾ പ്രയോജനപ്പെടും.

മുംബൈ-അഹമ്മദാബാദ് റൂട്ടിലെ പ്രധാന സ്റ്റേഷനുകളായ ബോറിവലി, വാപ്പി, സൂറത്ത്, ഭരൂച്, വഡോദര എന്നിവിടങ്ങളിൽ പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും. ഇതിലൂടെ റൂട്ടിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും സർവീസ് ഉപയോഗിക്കാനാകും.

നാല് പ്രത്യേക ട്രെയിനുകളിലേക്കുമുള്ള റിസർവേഷൻ മെയ് 30 മുതൽ ആരംഭിക്കും. പിആർഎസ് റിസർവേഷൻ കൗണ്ടറുകൾ വഴിയും ഐആർസിടിസി പ്ലാറ്റ്ഫോം വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഐപിഎൽ ഫൈനൽ വാരാന്ത്യത്തിൽ അഹമ്മദാബാദിലേക്ക് വലിയ യാത്രാ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ യാത്രാ പദ്ധതി അന്തിമമാക്കുന്നതിന് മുമ്പ് സമയക്രമവും കോച്ച് വിവരങ്ങളും പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+