കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രചാരണ വേദിയിലേക്ക് നഗ്മ..... പുതിയ രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

ഭോപ്പാല്‍: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രചാരണ രീതി ഇനി രാഹുല്‍ ഗാന്ധി തീരുമാനിക്കും. വലിയ പൊളിച്ചെഴുത്താണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പാര്‍ട്ടി ദുര്‍ബലമായ ഇടങ്ങളില്‍ പുതു പ്രചാരകരെ ഇറക്കി നേട്ടം കൊയ്യാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പ്രമുഖ സിനിമാ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നഗ്മയെയാണ് മധ്യപ്രദേശില്‍ രാഹുല്‍ ഇറക്കിയിരിക്കുന്നത്. വലിയ സ്വീധാനം ഇത് ജനങ്ങളില്‍ ചെലുത്തുമെന്നാണ് വ്യക്തമാകുന്നത്.

മോദി, അമിത് ഷാ എന്നിവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പകരം വസ്തുതകള്‍ നിരത്തി ബിജെപിയെ പ്രതിരോധിക്കാനാണ് രാഹുല്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിനിമാ താരമെന്ന പ്രതിച്ഛായ നഗ്മയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ രാഹുലിന് വന്‍ പ്രാധാന്യം ലഭിക്കുന്നതാണ് ഇത്തരമൊരു പൊളിച്ചെഴുത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

രാഹുല്‍ ജനപ്രിയനാവുന്നു

രാഹുല്‍ ജനപ്രിയനാവുന്നു

രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ലഭിച്ചത്. രാജസ്ഥാനില്‍ മോദിയേക്കാള്‍ അദ്ദേഹം സ്വീകാര്യനുമാണ്. കര്‍ഷകര്‍ക്കും മധ്യവര്‍ത്തി കുടുംബങ്ങളെയും ലക്ഷ്യമിട്ട് അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ കാണാത്ത രീതിയില്‍ കോണ്‍ഗ്രസിനെ സഹായിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ ബാങ്ക് വായ്പ അടയ്ക്കുന്നതും ഛത്തീസ്ഗഡില്‍ അരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും കര്‍ഷകര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ട് ഇത് വീണ്ടും തുടരാമെന്നായിരുന്നു കര്‍ഷകര്‍ പറഞ്ഞത്.

പ്രചാരണം പൊളിച്ചെഴുതി

പ്രചാരണം പൊളിച്ചെഴുതി

മുതിര്‍ന്ന നേതാക്കളോട് അവരുടെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യയോട് ഗുണയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. കമല്‍നാഥിനോട് ചിന്ദ്വാരയില്‍ തുടരാനും നിര്‍ദേശമുണ്ട്. പുതിയ പ്രചാരകരെ രംഗത്തിറക്കാനാണ് ഇത്തരമൊരു നീക്കം രാഹുല്‍ നടത്തിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഈ നീക്കം ഗുണം ചെയ്‌തെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ സൂചിപ്പിക്കുന്നത്.

നഗ്മയുടെ വരവ്

നഗ്മയുടെ വരവ്

ഹിന്ദി, തമിഴ് സിനിമകളില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് നഗ്മ. അവര്‍ക്ക് ഇപ്പോഴും വന്‍ സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. ബിജെപി ഹേമ മാലിനി, കിരണ്‍ ഖേര്‍, സ്മൃതി ഇറാനി എന്നിവരെ പാര്‍ലമെന്റിലെത്തിച്ച സിനിമാ-സീരിയല്‍ താരങ്ങളെന്ന പ്രതിച്ഛായ മുതലാക്കിയാണ്. എന്നാല്‍ ഇവരേക്കാള്‍ എത്രയോ പ്രശസ്തയാണ് നഗ്മ. ഇത് തിരിച്ചറിഞ്ഞാണ് രാഹുല്‍ ഇവരെ മധ്യപ്രദേശില്‍ പ്രചാരണത്തിനായി എത്തിച്ചിരിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗ്മ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകയാവുമെന്ന് സൂചനയുണ്ട്.

ഇന്‍ഡോറിലെ തീപ്പാറും പോരാട്ടം

ഇന്‍ഡോറിലെ തീപ്പാറും പോരാട്ടം

ഇന്‍ഡോറിലാണ് നഗ്മ ആദ്യം പ്രചാരണത്തിനെത്തിയത്. സത്യനാരായണ്‍ പട്ടേലിന് വേണ്ടിയായിരുന്നു പ്രചാരണം. ബിജെപിയെ ഞെട്ടിച്ച റോഡ് ഷോയാണ് നഗ്മ നടത്തിയത്. വന്‍ ജനാവലിയാണ് റാലിക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ആളുകള്‍ നഗ്മയുടെ റാലിക്കെത്തിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. നഗ്മയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വരെ നിരവധി പേരാണ് എത്തിയത്. ഉജ്ജയിന്‍, കജ്‌റാന എന്നിവിടങ്ങളിലും വന്‍ സ്വീകാര്യതാണ് നഗ്മയ്ക്ക് ലഭിച്ചത്.

മോദി നല്ല പ്രചാരകനാണ് ......

മോദി നല്ല പ്രചാരകനാണ് ......

മോദിയെ വ്യക്തിപരമായ ആക്ഷേപിക്കുന്ന യാതൊന്നും പറയരുതെന്നാണ് മമതയ്ക്ക് കിട്ടിയ നിര്‍ദേശം. എന്നാല്‍ അദ്ദേഹത്തിന്റെ പാളിച്ചകള്‍ തുറന്നു കാണിക്കാനും നിര്‍ദേശമുണ്ട്. മോദി നല്ല പ്രഭാഷകനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ അതൊന്നും ഇല്ലെന്ന് നഗ്മ പറയുന്നു. മധ്യപ്രദേശ് കടക്കെണിയിലാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരിക്കലും സാധിച്ച് കൊടുക്കാന്‍ പറ്റാത്ത കാര്യത്തില്‍ എന്തിനാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം എത്തുമെന്ന കാര്യങ്ങളൊക്കെ മഹാകള്ളങ്ങളാണെന്ന് നഗ്മ പറഞ്ഞു.

മന്ദ്‌സോറില്‍ പുതു തന്ത്രം

മന്ദ്‌സോറില്‍ പുതു തന്ത്രം

മന്ദ്‌സോറില്‍ പുതിയ തന്ത്രമാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. ഇവിടെ സംസ്ഥാനത്ത് പുറത്തുനിന്നുള്ളവര്‍ക്കെതിരെയുള്ള വികാരം കത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുമ്പ് ബിജെപി ഉപയോഗിച്ച അതേ തന്ത്രമാണിത്. ഇവിടെ ജോലി ചെയ്യുന്ന 75 ശതമാനം പേരും മധ്യപ്രദേശിന് പുറത്ത് നിന്നുള്ളവരാണ്. വെറും 25 ശതമാനത്തിനാണ് കഷ്ടിച്ച് ജോലി ലഭിക്കുന്നത്. ഇത് വന്‍ വിഷയമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ പ്രാദേശിക വികാരം ശക്തമായിട്ടുണ്ട്. ബിജെപി പുറത്തുനിന്നുള്ളവരെ കൂടുതലായിട്ട് സഹായിക്കുന്നുവെന്നാണ് നഗ്മ അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്.

കര്‍ഷകരുടെ വികാരം......

കര്‍ഷകരുടെ വികാരം......

കര്‍ഷകരുടെ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നഗ്മയുടെ വരവ് കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം അടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 70000 കോടിയുടെ കാര്‍ഷിക വായ്പ എഴുതി തള്ളിയത് മുഖ്യ പ്രചാരണ ആയുധമാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കുമെന്ന് നഗ്മ പറയുന്നു. പഞ്ചാബിലും കര്‍ണാടകയിലും കോണ്‍ഗ്രസ് എന്താണ് ചെയ്തത്, അതുപോലെ മധ്യപ്രദേശിലും ചെയ്യുമെന്ന് നഗ്മ പറഞ്ഞു.

സ്ത്രീകളെയും കൈയ്യിലെടുത്തു

സ്ത്രീകളെയും കൈയ്യിലെടുത്തു

സ്ത്രീകളെയും കൈയ്യിലെടുക്കാന്‍ നഗ്മയ്ക്ക് സാധിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വിവാഹ ആവശ്യങ്ങള്‍ക്ക് 50000 രൂപ ലഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ബിരുദാനന്തര ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. വിധവാ പെന്‍ഷന്‍ ആയിരം രൂപയാക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതെല്ലാം കൈയ്യടികളോടെയാണ് സ്ത്രീകള്‍ വരവേറ്റത്. അതേസമയം റാഫേല്‍ അഴിമതിയും ഇവര്‍ പ്രചാരണങ്ങളില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം രാഹുലിന്റെ നീക്കങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടികളാണ് മധ്യപ്രദേശില്‍ നിന്ന് ലഭിക്കുന്നത്.

അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്

നിലയ്ക്കൽ വീണ്ടും സംഘർഷ ഭരിതം, നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർ അറസ്റ്റിൽനിലയ്ക്കൽ വീണ്ടും സംഘർഷ ഭരിതം, നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർ അറസ്റ്റിൽ

English summary
nagma campaigning for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X