കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്രോട്ട ആക്രമണം; ഭീകരര്‍ എത്തിയത് കാട്ടിലൂടെ; ഞെട്ടിക്കുന്ന സുരക്ഷാ പാളിച്ച

നവംബര്‍ 29ന് ഉണ്ടായ ആക്രമണത്തില്‍ രണ്ടു ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ നഗ്രോട്ടയിലെ സൈനിക താവളത്തില്‍ വന്‍ സുരക്ഷാ പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ ആയുധശാലയ്ക്ക് പിന്നിലൂടെയാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും കടന്നുചെല്ലാവുന്ന രീതിയില്‍ ചെറിയ മതിലും കമ്പിവേലികളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 29ന് ഉണ്ടായ ആക്രമണത്തില്‍ രണ്ടു ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എട്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. എന്നാല്‍ കനത്ത നാശം ഇന്ത്യന്‍ ഭാഗത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഭീകര സംഘടനകളുടെ അവകാശവാദം.

army

ഭീകരാക്രമണമുണ്ടായ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉറി ആക്രമണത്തിനുശേഷം എല്ലാ സൈനിക കേന്ദ്രങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവാണ് ഭീകരാക്രമണം തുടര്‍ക്കഥയാകുന്നത്. മൂന്നോ നാലോ ഭീകരരെ ചാവേറുകളായി ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്കയച്ച് കനത്ത നാശമുണ്ടാക്കുകയാണ് അടുത്തിടെ ഭീകകര്‍ സ്വീകരിക്കുന്ന തന്ത്രം. ഭീകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന പാക് സൈന്യം നേരിട്ടല്ലാതെ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


English summary
Nagrota attack: Militants gained entry from forest behind Army camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X