കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 എംപിമാരെ ബിജെപിയില്‍ എത്തിച്ചത് നായിഡു തന്നെ, ഗുരുതര ആരോപണവുമായി മന്ത്രി

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ടിഡിപിയുടെ നാല് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നില്‍ ചന്ദ്രബാബു നായിഡുവിന്‍റെ തന്നെ തന്ത്രങ്ങളാണെന്ന് തെലങ്കാന മന്ത്രിയും ടിആര്‍എസ് നേതാവുമായ ശ്രീനിവാസ യാദവ്. ചന്ദ്രബാബു നായിഡുവിന്‍റെ ഏറ്റവും അടുത്ത നേതാക്കളായിരുന്നു ബിജെപിയില്‍ ചേര്‍ന്ന നാല് പേരും. ആദായ നികുതി വകുപ്പ് അന്വേഷണങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാനും എംപിമാരെ രക്ഷിക്കാനുമാണ് നായിഡു എംപിമാരെ മറുകണ്ടം ചാടിച്ചതെന്നും യാദവ് പറഞ്ഞു.

 naidubjpdd

<strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍</strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍

നായിഡുവിന്‍റെ സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള നാല് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്ന എംപിമാര്‍. നായിഡുവിന്‍റെ ഭരണ കാലത്ത് ആന്ധ്രയില്‍ വലിയ രീതിയിലുള്ള അഴിമതികള്‍ നടന്നിട്ടുണ്ട്. ഈ അഴിമതികളില്‍ തുടര്‍ അന്വേഷണം നടക്കുമെന്ന് നായിഡുവിന് ബോധ്യമുണ്ട്. 2014 ല്‍ താന്‍ ടിഡിപി ബന്ധം അവസാനിപ്പിച്ചപ്പോള്‍ നായിഡു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന നായിഡു എംപിമാരുടെ ബിജെപി പ്രവേശനത്തിനെതിരെ പ്രതികരിച്ചില്ലെന്നും ശ്രീനിവാസ് യാദവ് കുറ്റപ്പെടുത്തി.

<strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'</strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'

ആറ് രാജ്യസഭ എംപിമാരില്‍ നാല് പേരായ വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കടേഷ്, ഗരുവാപ്പെട്ടി മോഹന്‍ റാവു എന്നിവരാണ് ടിഡിപി ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫ നാഗേശ്വര്‍ റാവുവിന്‍റെ വിലയിരുത്തല്‍. ആദായ നികുതി വെട്ടിപ്പുകേസിലും ബാങ്ക് തട്ടിപ്പ് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന എംപിമാരെ രക്ഷിക്കാന്‍ തന്ത്രപരമായി നായിഡു ഇടപെട്ടതാണെന്ന് നേരത്തേ തന്നെ വിമര്‍ശമനങ്ങള്‍ ഉയര്‍ന്നിരുന്നു.

<strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം</strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

English summary
Naidu is behind TDP MP's switch over to BJP; says TRS Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X