കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോളില്‍ തളരാതെ നായിഡു; കൊല്‍ക്കത്തയിലെത്തി മമതയെ കണ്ടു, വിവരങ്ങള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കൊല്‍ക്കത്തിയിലെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് നായിഡുവിന്റെ നിലപാട്. ഇതിനോട് യോജിക്കുന്ന വ്യക്തിയാണ് മമതയും.

Mama

എന്നാല്‍ അന്തിമ ഫലം വന്ന ശേഷം മതി സഖ്യ ചര്‍ച്ചകള്‍ എന്നാണ് മമത നേരത്തെ പറഞ്ഞിരുന്നത്. എക്‌സിറ്റ് പോള്‍ ഫലം വരികയും ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നായിഡു കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ദില്ലിയില്‍ ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി നായിഡു ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മമതയുമായി നായിഡു പങ്കുവെക്കുമെന്നാണ് കരുതുന്നത്.

ജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗിജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗി

രാഷ്ട്രീയകാര്യങ്ങളില്‍ കുറച്ചുകാലമായി സജീവമല്ലായിരുന്ന സോണിയാ ഗാന്ധിയും സഖ്യചര്‍ച്ചകളില്‍ മുഖ്യ റോളിലുണ്ട്. പുതിയ സാഹചര്യത്തിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് സോണിയാ ഗാന്ധി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്. തൂക്കു സഭയാണ് വരാന്‍ പോകുന്നത് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം 22ന് നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. എന്‍ഡിഎ ഇതര കക്ഷികളെ എല്ലാം സഖ്യത്തിലേക്ക് അടുപ്പിക്കുകയാണ് സോണിയയുടെ ലക്ഷ്യം.

കോണ്‍ഗ്രസ് കരുതുന്ന പാതയില്‍ തന്നെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ എന്നിവരെയും നായിഡു കണ്ടു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായും അദ്ദേഹം ചര്‍ച്ച നടത്തി. മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ദില്ലിയിലെത്തിയ നായിഡു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തിലേക്ക് നായിഡു ക്ഷണിച്ചു.

English summary
Naidu meets Mamata for alliance talks in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X