കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നജീബ് എവിടെ? കാണാതായിട്ട് 100 നാള്‍!! അന്വേഷണം വഴിമുട്ടി പോലിസ്, ഇനിയെന്ത് ?

2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാവുന്നത്

  • By Manu
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ (27) കാണാതായിട്ട് 100 ദിവസം പിന്നിടുമ്പോഴും പോലിസ് ഇരുട്ടില്‍തപ്പുകയാണ്. നേരത്തേ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നജീബിനൊപ്പം പഠിച്ച സുഹൃത്തിനെ വ്യാഴാഴ്ച ദില്ലി ക്രൈംബ്രാഞ്ച് നജീബിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു.
നജീബിന്റെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് വിലപ്പെട്ട എന്തെങ്കിലും സൂചന ശേഖരിക്കാനാവുമോയെന്നാണ് ശ്രമമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നജീബുമായി അടുത്ത ബന്ധം

2008 മുതല്‍ 10 വരെ അലീഗഡ് മുസ്‌ലീം യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച സുഹൃത്തിനെയാണ് പോലിസ് ചോദ്യം ചെയ്തത്. അന്നു വ്യത്യസ്ത വിഷയങ്ങളാണ് പഠിച്ചിരുന്നതെങ്കിലും നല്ല സൗഹൃദമാണുണ്ടായിരുന്നതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു.

ആദ്യം ചോദ്യം ചെയ്തത് ഓട്ടോ ഡ്രൈവറെ

നജീബ് തിരോധാനത്തില്‍ ആദ്യമായി അന്വേഷണസംഘം ചോദ്യം ചെയ്തത് ഓട്ടോ ഡ്രൈവറെയാണ്. നജീബിനെ ജെഎന്‍യുവില്‍ നിന്നു ജാമിയ മില്ലിന ഇസ്‌ലാമിയയില്‍ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്.

ഒരാളെ അറസ്റ്റ് ചെയ്തു

കഴിഞ്ഞയാഴ്ച നജീബിനെ വിട്ടുനല്‍കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായത് 19കാരന്‍

19കാരനായ ഷമീമാണ് അന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ ഉപയോഗിച്ച സിംകാര്‍ഡും പോലിസ് കണ്ടെടുത്തിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്നു ഷമീമിനെ ദില്ലിയിലേക്കു കൊണ്ടുവരികയായിരുന്നു. പക്ഷെ ചോദ്യം ചെയ്യലില്‍ നജീബിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

ഒമ്പതു പേര്‍ വിട്ടുനിന്നു

നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനു ഹാജരാവണമെന്നാവശ്യപ്പെട്ടു ഒമ്പതു വിദ്യാര്‍ഥികള്‍ക്കു പോലിസ് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇതിനു സഹകരിക്കുന്നില്ല. ഫോണ്‍ കോളിനോടോ മെസേജുകളോടെ ഇവര്‍ പ്രതികരിക്കുന്നില്ലെന്നു പോലിസ് അറിയിച്ചു.

നുണപരിശോധനയ്ക്ക് സമ്മതിച്ചില്ല

നജീബിന്റെ റൂംമേറ്റായ മുഹമ്മദ് കാസിമിനോട് നുണപരിശോധനയ്ക്കു വിധേയനാവാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഇതിനു വഴങ്ങാത്തത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.

തെളിവൊന്നും ലഭിച്ചില്ല

2016 ഡിസംബറില്‍ രണ്ടു ദിവസം പോലിസ് നായകളുടെ സഹായത്തോടെ 600 ഓളം പോലിസുകാര്‍ ജെഎന്‍യു കാംപസില്‍ തിരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.

വ്യാജക്കത്തും ലഭിച്ചു

2016 നവംബറില്‍ നജീബ് താമസിച്ചിരുന്ന ഹോസ്റ്റലിലെ ഗാര്‍ഡിന് അജ്ഞാതക്കത്ത് ലഭിച്ചിരുന്നു. അലിഗഡില്‍ നജീബ് തടവിലാണെന്നാണ് കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടെത്തി.

നജീബിനെ കാണാതായത് ഒക്ടോബറില്‍

2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാവുന്നത്. തലേദിവസം രാത്രി ഹോസ്റ്റലില്‍ വച്ച് എബിവിപിക്കാരായ വിദ്യാര്‍ഥികളും നജീബുമായി കലഹമുണ്ടായിരുന്നു. ഇതിനു ശേഷമാണ് നജീബിനെ കാണാതായത്.

10 ലക്ഷം പാരിതോഷികം

നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 രൂക്ഷ രൂപയാണ് ദില്ലി പോലിസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Unable to trace JNU student Najeeb Ahmed, who has been missing for over a hundred days now, the Delhi Crime Branch on Thursday questioned a friend of his who had studied with him in Aligarh Muslim University and joined the probe on his own.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X