Get Updates
Get notified of breaking news, exclusive insights, and must-see stories!

തോക്കുചൂണ്ടി ബാങ്കില്‍ നിന്നും 30 ലക്ഷം രൂപ കവര്‍ച്ച ചെയ്തു

നളന്ദ: ബിഹാറിലെ നളന്ദ ജില്ലിയിലെ സോസരായി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു നാഷണലൈസ്ഡ് ബാങ്കില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തു. തോക്കുമായി ബാങ്കിനുള്ളില്‍ കടന്ന കവര്‍ച്ചക്കാര്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പണം കവര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കി.

മൂന്നു മോട്ടോര്‍ബൈക്കുകളിലായാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്ന് പോലീസ് സൂപ്രണ്ട് വിവേകാനന്ദ് അറിയിച്ചു. തോക്കുമായി എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാരെ തോക്കുചൂണ്ടി വരുതിയിലാക്കുകയും വിതരണത്തിനായി പുറത്തെടുത്ത 30 ലക്ഷം രൂപ തങ്ങളുടെ ബാഗിലേക്ക് മാറ്റി രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

robbery

ചെറുക്കാന്‍ ശ്രമിച്ച ജീവനക്കാരെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം അവ വെള്ളത്തിലേക്കെറിയുകയും ചെയ്തു. പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ അപ്പോഴേക്കും സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കു പിന്നാലെ വാഹനത്തില്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

പ്രദേശത്തെ ഹോട്ടലുകളിലും മറ്റും പോലീസ് റെയ്ഡ് നടത്തുകയാണ്. നഗരം വിട്ടുപോകാതിരിക്കാന്‍ റെയില്‍വെ സ്‌റ്റേഷനുകളിലും ബസ്റ്റാന്റിലും പോലീസ് സന്നാഹത്തെ വിന്യസിച്ചു. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ആള്‍ത്തിരക്ക് കുറഞ്ഞസമയം മനസിലാക്കിയാണ് കവര്‍ച്ചക്കാര്‍ ബാങ്കിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+