800 വര്‍ഷത്തിന് ശേഷം നളന്ദ സര്‍വകലാശാല തുറന്നു
പട്‌ന: 800 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക പ്രശസ്ത സര്‍വകലാശാലയായ നളന്ദ വീണ്ടും തുറന്നു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ നില നില്‍ക്കുന്ന ബീഹാര്‍ ഗ്രാമമായ രാജ്ഗിറിലാണ് അതേ പേരില്‍ പുതിയ സര്‍വകലാശാല തുറന്നത്.
സാമ്പത്തിക ശാസ്ത്രഞ്ജന്‍ അമര്‍ത്യ സെന്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറും ഡോ ഗോവ സഭര്‍വാളവൈസ് ചാന്‍സലറുമാണ്. മുന്‍ രാഷ്ട്രപതിയായ എപിജെ അബ്ദുള്‍ കലാമാണ് നളന്ദ യൂണിവേഴ്‌സിറ്റി പുനര്‍നിര്‍മിയ്ക്കണമെന്ന ആശയം മുന്നോട്ട് വച്ചത്.

15 വിദ്യാര്‍ഥികളും 11 അധ്യാപകരുമായാണ് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ നളന്ദ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. ജപ്പാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉണ്ട്. സ്‌കൂള്‍ ഓഫ് ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്. സ്‌കൂള്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് എന്നിവയാണ് നിലവിലുള്ള ഫാക്കല്‍റ്റികള്‍
ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെയാണ് ലോകനിലവാരമുള്ള സര്‍വകലാശാലയായി നളന്ദ പുനര്‍ജനിയ്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ സര്‍വകലാശാലകളില്‍ ഒന്നായിരുന്നു നളന്ദ. 1197 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച നളന്ദ സര്‍വകലാശാല 1193 ല്‍ ഇക്യാര്‍ അദ്ബിന്‍ മുഹമ്മദിന്റെ അക്രമത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി. സര്‍വകലാശാലയുടെ ലൈബ്രറി തീയിട്ട് നശിപ്പിച്ചിരുന്നു.












Click it and Unblock the Notifications